TopTop
Begin typing your search above and press return to search.

കോവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; രണ്ട് മക്കള്‍ ചികിത്സയില്‍, ന്യൂയോര്‍ക്കില്‍ നിന്ന് വേദനയായി മലയാളി കുടുംബം

കോവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; രണ്ട് മക്കള്‍ ചികിത്സയില്‍, ന്യൂയോര്‍ക്കില്‍ നിന്ന് വേദനയായി മലയാളി കുടുംബം

അമേരിക്കയില്‍ കോവിഡ് 19 മൂലം മരിക്കുന്നവരുടെ എണ്ണം പ്രവചനങ്ങളെ മറികടക്കുകയാണ്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 52217 പേരാണ് രാജ്യത്ത് മഹാമാരി മൂലം മരണമടഞ്ഞത്. രോഗബാധിതരുടെ എണ്ണം 925758 ആയിക്കഴിഞ്ഞു. 15097 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങള്‍ കൊറോണയുടെ ദുരന്തമേഖലകളായി മാറിക്കഴിഞ്ഞു. ഇവിടങ്ങളില്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും രോഗ വ്യാപനം തടയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി രൂക്ഷമാവുകയാണ്. ഓരോ അഞ്ച് നിവാസികളില്‍ ഒരാള്‍ കൊറോണ വൈറസിനുള്ള ആന്റിബോഡികള്‍ പോസിറ്റീവ് ആണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതായുള്ള വാര്‍ത്തയാണ് എത്തിയത്. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പന്‍ ഈ മാസം ആദ്യവുമാണ് മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്.

നാല് പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ് കുടുംബം. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് ഏലിയാമ്മ ജോസഫ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഇവരുടെ ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ കെ.ജെ ഈപ്പന്‍ ഈ മാസം ആദ്യം മരിച്ചുവെന്നാണ്‌ കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ ഏലിയാമ്മയുടെയും കെ.ജെ. ജോസഫിന്റെയും സംസ്‌കാരം ഈ മാസം 30 ന് അമേരിക്കയില്‍ നടക്കുമെന്നാണ് വിവരം. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.

മരണത്തില്‍ മാത്രമല്ല, ഇപ്പോള്‍ അമേരിക്ക പകച്ചു നില്‍ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ദിവസേന രൂക്ഷമാവുകയാണ്. കൊറോണ ലോക്ഡൗണ്‍ കാരണം ജോലിനഷ്ടപ്പെട്ടവരുടെ സംഖ്യ ദിനംപ്രതി പെരുകുന്നു. മുന്‍നിര ജീവനക്കാര്‍ ജോലി ചെയ്യുന്ന ആരോഗ്യമേഖല, പോലീസ്, ഫയര്‍, പോസ്റ്റോഫീസ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ ഒഴികെ മിക്കതും അടച്ചുപൂട്ടി. വിനോദകേന്ദ്രങ്ങളും ഹോട്ടല്‍ ശൃംഖലകളും താഴിട്ടിരിക്കുന്നു. പുറമേ, വിവരസാങ്കേതിക തൊഴിലാളികളെല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുകയാണ്.


Next Story

Related Stories