TopTop
Begin typing your search above and press return to search.

ദുബായില്‍ യാത്ര നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

ദുബായില്‍ യാത്ര നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ ശക്തമാക്കി. ദുബായിലും അബുദാബിയിലും രാത്രി 10 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുബായില്‍ വൈദ്യസഹായം തേടിയുള്ള യാത്രയ്ക്ക് മാത്രമാണ് അനുമതി. ഇതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. നിയമം ലംഘിച്ചാല്‍ 3000 ദിര്‍ഹമാണ് പിഴ.

റമദാന്‍ മാസമായതിനാല്‍ കൊവിഡ് 19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. അണുനശീകരണ പ്രക്രിയ രാത്രി 10 മുതല്‍ രാവിലെ 6 മണിവരെയാക്കി കുറച്ചിട്ടുണ്ട്. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശുപത്രി സന്ദര്‍ശനമേ ഈ സമയത്ത് അനുവദിക്കുന്നുള്ളൂ. ഇതിന് ദുബായ് പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. ആശുപത്രി കാര്യങ്ങള്‍ക്കല്ലാത്ത എല്ലാ അപേക്ഷയും തള്ളും. രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ പൊതുജനത്തിന് ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ആ സമയത്ത് സാമൂഹിക അകലം പാലിച്ച് സുരക്ഷാ മുന്‍കരുതല്‍ എടുത്ത് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

dxbpermit.gov.ae എന്നതാണ് ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ്. അബുദാബിയില്‍ adpolice.gov.ae എന്ന വെബ്‌സൈറ്റിലാണ് യാത്ര അനുമതിക്കായി അപേക്ഷിക്കേണ്ടത്. അബുദാബിയില്‍ ഭക്ഷണം, മരുന്ന്, വീട്ടുസാധനങ്ങള്‍ എന്നിവ വാങ്ങാനും രാത്രി അനുമതി നല്‍കുന്നുണ്ട്.


Next Story

Related Stories