വിവിധ മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ദുബായ് കള്‍ചറല്‍ വിസ സംവിധാനമൊരുക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്, ശില്പികള്, ചിത്രകാരന്മാര്, അസാമാന്യ പ്രതിഭയുള്ള എഴുത്തുകാര്‍, ചിന്തകര്‍, തത്ത്വജ്ഞാനികള്‍ തുടങ്ങി കലാവൈഭവമുള്ളവര്ക്ക് 10 വര്‍ഷം കാലാവധിയുള്ള കള്‍ചറല്‍ വിസ നല്‍കും. 2019ല്‍ ദുബായില്‍ ആരംഭിച്ച സാംസ്കാരിക വിസ സംരംഭത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പ്രാബല്യത്തില്‍ വരുത്താന്‍ സാംസ്കാരിക വിഭാഗം നടപടികള്‍ക്ക് തുടക്കം കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം 2019 ല്‍ ദുബൈയില്‍ ആരംഭിച്ച സാംസ്കാരിക വിസ സംരംഭത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കള്‍ച്ചറല്‍ വിസ ആദ്യമായി പ്രഖ്യാപിച്ചതിനു ശേഷം 46 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് 261 സാംസ്കാരിക വിസ അപേക്ഷകള്‍ ദുബൈ കള്‍ച്ചറിന് ലഭിച്ചു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എമിറേറ്റിനെ സംസ്കാരത്തിനായുള്ള ഒരു ആഗോളകേന്ദ്രം, സര്‍ഗാത്മകതക്കുള്ള ഇന്‍കുബേറ്റര്‍, സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കേന്ദ്രം എന്നിവ ഒരുക്കുന്നതിന്റെ ഭാഗമായാണ് കള്‍ചറല്‍ വിസ സംരംഭം ആരംഭിച്ചത്. കലാകാരന്മാര്ക്കൊപ്പം കലാരംഗത്തെ നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്കും വിസ ലഭിച്ചേക്കും. സര്‍ഗാത്മകതക്കും ക്രിയേറ്റര്‍മാര്‍ക്കും ഉത്തേജകം പകരുന്ന അന്തരീക്ഷമാണ് ദുബൈ പ്രദാനം ചെയ്യുന്നത്.