TopTop
Begin typing your search above and press return to search.

ദുബായില്‍ ഷെയ്ഖ് ഹംദാന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രവാസികള്‍

ദുബായില്‍ ഷെയ്ഖ് ഹംദാന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രവാസികള്‍

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ 'വെല്ലുവിളി' ഏറ്റെക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാനാണ് ഫിറ്റ്‌നസ് ചാലഞ്ചിലൂടെ ഷെയ്ഖ് ഹംദാന്‍ ആഹ്വാനം ചെയ്തത്. 18 മുതല്‍ ഒരു മാസം നീളുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും വന്‍ പങ്കാളിത്തമാണു പ്രതീക്ഷിക്കുന്നത്.

സമയം തെറ്റിയുള്ള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, വൈകിയുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, പകലുറക്കം, അമിത മാംസോപയോഗം എന്നിങ്ങനെ ജീവിതത്തിലെ ദുശ്ശീലങ്ങള്‍ ഒഴിവാക്കണമെന്ന സന്ദേശവും ചാലഞ്ചിലൂടെ നല്‍കുന്നു. വ്യക്തികള്‍ക്കു പുറമേ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, യോഗ കേന്ദ്രങ്ങള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും ഒരുമാസം നീളുന്ന ചാലഞ്ചില്‍ പങ്കെടുക്കും. 2017ല്‍ തുടക്കമിട്ട ചാലഞ്ചിന് ഓരോ തവണയും ആവേശകരമായ സ്വീകാര്യതയാണു ലഭിച്ചത്. 2017നേക്കാള്‍ 34% പേര്‍ കഴിഞ്ഞവര്‍ഷം പങ്കെടുത്തതായാണു കണക്ക്. 30 ദിവസത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഫിറ്റ്‌നസ് ചാലഞ്ച്. ദുബായിലും സമീപമേഖലകളിലും തുടര്‍ന്നും സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മുവായിരത്തിലേറെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയുണ്ടാകും


Next Story

Related Stories