പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ അപരിചരതുടെ ചിത്രം എടുത്താല്‍ ദുബായില്‍ കടുത്ത നടപടി. പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലും പുതിയ നിര്‍ദ്ദേശം ബാധകമാണ്. പരിചയമില്ലാത്തവരുടെ ചിത്രം അനുവാദമില്ലാതെ എടുക്കുകയും പിന്നീട് അവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്താല്‍ കടുത്ത നടപടികളുണ്ടാകും.
ഇത് സംബന്ധിച്ച് ദുബായ് സിഐഡി ഉപമേധാവി മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറിയാണ് വ്യക്തമാക്കിമാക്കിയത്. അനുമതിയില്ലാതെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്ത കേസിലെ പ്രതിക്ക് ഒരു ലക്ഷം ദിര്‍ഹം കോടതി ശിക്ഷ വിധിച്ചതായാണ് റിപോര്‍ട്ട്. 2012 ലെ ഫെഡറല്‍ ഐടി നിയമപ്രകാരം ഒരാളുടെ ചിത്രം പകര്‍ത്തുകയോ പരസ്യപ്പെടുത്തുകയോ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാത്ത തടവും 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്.