TopTop
Begin typing your search above and press return to search.

യുഎഇ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിന്‍വലിച്ചു

യുഎഇ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിന്‍വലിച്ചു

യുഎഇ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നിബന്ധനകള്‍ പിന്‍വലിച്ച് ദുബായ്. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു.

ഇതുസംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. അതോടെ അന്നേ ദിവസത്തെ സന്ദര്‍ശകവിസാ അപേക്ഷകളൊന്നും പരിഗണിക്കാനായിരുന്നില്ല. കടുത്ത നിബന്ധനകള്‍ പിന്‍വലിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍ക്കും ദുബായിലേക്ക് എത്താനിരിക്കുന്നവര്‍ക്കും. ഇപ്പോള്‍ പഴയരീതിയില്‍ത്തന്നെ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും മാത്രമുണ്ടെങ്കില്‍ വിസയ്ക്ക് അപേക്ഷ നല്‍കാമെന്നാണ് പുതിയ നിര്‍ദ്ദേശം എത്തിയിരിക്കുന്നത്.

Next Story

Related Stories