TopTop
Begin typing your search above and press return to search.

പ്രവാസികൾക്ക് ഓൺലൈൻ വഴി കേരളത്തിലെ ഡോക്ടർമാരുടെ സേവനം, വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ

പ്രവാസികൾക്ക് ഓൺലൈൻ വഴി കേരളത്തിലെ ഡോക്ടർമാരുടെ സേവനം, വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ

കൊവിഡ് 19 പ്രവാസി മലയാളികള്‍ക്കുണ്ടാക്കുന്ന ദുരിതങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പരിഹരിക്കുന്നതിനായി നോര്‍ക്ക അഞ്ച് കൊവിഡ് ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം നല്‍കും. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ ഡോക്ടര്‍മാരുമായി വീഡിയോ, വോയ്‌സ് കോളുകളില്‍ സംസാരിക്കുകയും ആവശ്യമായ സേവനം തേടുകയും ചെയ്യാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ പ്രവാസികള്‍ക്ക് കേരളത്തിലെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.

വിവിധ രാജ്യങ്ങളിലെ എംബസികളുമായും അംബാസഡര്‍മാരുമായും ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കും. ഹെൽപ്പ് ഡെസ്കുകളുമായി സഹകരിക്കാൻ എംബസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജനറല്‍ മെഡിസിന്‍, സര്‍ജ്ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇഎന്‍ടി, ഒഫ്താല്‍മോളജി വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക.

വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ നോര്‍ക്കയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇത് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് ആറ് മാസമങ്കിലും താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നിലവില്‍ നോര്‍ക്ക് കാര്‍ഡുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. നോര്‍ക്ക റൂട്ട്സ് ഓവര്‍സീസ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനയാത്രക്കൂലിയില്‍ ഇളവും നല്‍കും.


Next Story

Related Stories