വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് സംസ്ഥാനസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിദേശത്ത് നിന്നുള്ള എല്ലാ പ്രവാസികളും എൻ 95 മാസ്കും ഫേസ് ഷീൽഡും ഗ്ലൗസും ധരിക്കണം. സാനിറ്റൈസറുകൾ കരുതണം. സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ ഇവ കൂടാതെ പിപിഇ കിറ്റുകളും ധരിക്കണം.
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ അടക്കമുള്ളവയിൽ കേരളത്തിലെത്തുന്നവർക്ക് നാളെ മുതൽ ഈ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്.
യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തണം.
https://covid19jagratha.kerala.nic.in/ എന്ന സൈറ്റിൽ കയറി നിർബന്ധമായും തങ്ങളുടെ വിവരങ്ങൾ യാത്രക്കാർ നൽകണം.
എത്തിച്ചേരുന്ന വിമാനത്താവളത്തിൽ എല്ലാവരും സ്ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യും.
ആവശ്യമായ പരിശോധനകൾക്ക് വിധേയരാകാത്തവരാണെങ്കിൽ, രോഗലക്ഷണമില്ലാത്തവരായാലും റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റിന് ((lgG, lgM) വിധേയരാകണം. lgG, lgM ടെസ്റ്റിൽ പോസിറ്റീവ് ആയവരെ ആർ ടി പിസിആർ ടെസ്റ്റിന് വിധേയരാക്കും. ഇല്ലെങ്കിൽ ജീൻ എക്സ് പ്രസ് ടെസ്റ്റിനോ ട്രൂനാറ്റ് ടെസ്റ്റിനോ വിധേയരാക്കും.
പരിശോധനാഫലം എന്തായാലും നാട്ടിലെത്തുന്ന എല്ലാ പ്രവാസികളും 14 ദിവസം ക്വാറൻ്റൈനിൽ കഴിയണം.
ഖത്തര്‍ ഗവണ്മെന്റിന്റെ ആപ്പായ എഹ്തെറാസില് (EHTERAZ) ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ഖത്തറില്‍ നിന്ന് പോരാന്‍ കഴിയൂ. എത്തിച്ചേരുന്ന എയര്‍പോര്‍ട്ടില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
യുഎഇയില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ നാട്ടിലേയ്ക്ക് പോരാനാകൂ.
സൗദിയില്‍ നിന്നും കുവൈറ്റില്‍ നിന്നുമുള്ളവര്‍ പിപിഇ (പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ്) കിറ്റ് ധരിക്കണം. എത്തിച്ചേരുന്ന എയര്‍പോര്‍ട്ടില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി ലഭിച്ച ശേഷം മാത്രം പുറത്തുകടക്കാം.
ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുക്കും.