TopTop
Begin typing your search above and press return to search.

വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് കണ്ടെത്തി ആരോഗ്യപ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് കണ്ടെത്തി ആരോഗ്യപ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ഖത്തറില്‍ ആരോഗ്യമേഖലയില്‍ പ്രാക്ടീസ് നടത്തുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടി. പ്രാക്ടീസിങ് ലൈസന്‍സിനായുള്ള നടപടികളില്‍ മന്ത്രാലയം സ്വീകരിക്കുന്ന കര്‍ശന പരിശോധനകളിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുമായെത്തിയവര്‍ കുടുങ്ങിയത്. ഇവരെ പൊതുജനാരോഗ്യ മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 17 ഡോക്ടര്‍മാര്‍, നാല് അലൈഡ് മെഡിക്കല്‍ പ്രഫഷണല്‍സ് നാലു നഴ്‌സുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച യോഗ്യത, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി പരിശോധിച്ചതോടെയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളധികവും പ്രവൃത്തിപരിചയ സാക്ഷ്യപത്രങ്ങളായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും രാജ്യത്ത് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് തടയുന്നതിനായി ഇവരെ കരിമ്പട്ടികയിലുള്‍പ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.


Next Story

Related Stories