TopTop
Begin typing your search above and press return to search.

സൗദിയില്‍ വിദേശ നിക്ഷേപകരെ ചേംബര്‍ ബോര്‍ഡ് അംഗങ്ങളാക്കാന്‍ അനുവദിക്കും

സൗദിയില്‍ വിദേശ നിക്ഷേപകരെ ചേംബര്‍ ബോര്‍ഡ് അംഗങ്ങളാക്കാന്‍ അനുവദിക്കും

വിദേശ നിക്ഷേപകരെ ആദ്യമായി സൗദി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കുന്നു. ചേംബറില്‍ ചേര്‍ന്ന പുതിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ബിസിനസ് സുഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സൗദി വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ നിയമമനുസരിച്ച് ഒരേ മേഖലയില്‍ ഒന്നിലധികം ചേംബര്‍ ഓഫ് കൊമേഴ്സ് സ്ഥാപിക്കാം. അല്ലെങ്കില്‍ അവരുടെ അധികാരപരിധിയിലുള്ള ഗവര്‍ണറേറ്റുകളിലും പട്ടണങ്ങളിലും ഓഫീസുകളോ ശാഖകളോ ഉണ്ടാക്കുവാന്‍ കഴിയും. പുതിയ നിയമമനുസരിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് പുനര്‍നാമകരണം ചെയ്യും. ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ് എന്നപേരിലായിരിക്കും പുനര്‍നാമകരണത്തിനുശേഷം അറിയപ്പെടുക. ചേംബറിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗത്വത്തിന് സൗദി പൗരന്‍മാര്‍ക്കുമാത്രമെ അവകാശമുള്ളു എന്ന വ്യവസ്ഥ നിര്‍ത്തലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ ആദ്യ തവണ അംഗത്വം നേടാന്‍ ഈ നടപടി വിദേശ നിക്ഷേപകരെ പ്രാപ്തരാക്കും. ബോര്‍ഡിലേക്കുള്ള അംഗത്വം തുടര്‍ച്ചയായി രണ്ട് തവണ പുതുക്കേണ്ടതുണ്ട്. പുതിയ പദ്ധതികള്‍ക്ക് കീഴില്‍ പഴയ കൗണ്‍സില്‍ ഓഫ് ചേംബേഴ്സ്, ചേമ്പേഴ്സ് അസോസിയേഷനായി മാറും, കൂടാതെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു സൂപ്പര്‍വൈസറി ബോഡി സൃഷ്ടിക്കും, അതേസമയം മീറ്റിംഗുകള്‍ നടത്താനും ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ വോട്ടുചെയ്യാനും അനുവദിക്കുന്നു.


Next Story

Related Stories