TopTop
Begin typing your search above and press return to search.

വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങിയെത്താം

വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങിയെത്താം

കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കഴിയാത്ത സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തിരിച്ചെത്താന്‍ അനുമതി. യാത്രക്ക് തയ്യാറെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. സൗദിയിലെത്തിയതിന് ശേഷം ഇവര്‍ നിര്‍ബന്ധമായും കൊറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ഹമദ് ബിന്‍ മുഹമ്മദ് ആല്‍ഷെയ്ഖ് സൗദിയിലെ വിവിധ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന വിദേശികളായ അധ്യാപകരെ സൗദിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅക്ക് സന്ദേശമയച്ചിരുന്നു.സാഹചര്യം അനുകൂലമായാല്‍ സ്‌കൂളുകള്‍ തുറക്കുവാനും വിദ്യാര്‍ത്ഥികളെ സ്വീകരിക്കുവാനും തയ്യാറെടുക്കുന്ന ഈ സമയത്ത് പഠന പ്രവര്‍ത്തനങ്ങള്‍ മുടക്കം വരാതിരിക്കുവാനുമാണ് വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്.


Next Story

Related Stories