TopTop
Begin typing your search above and press return to search.

അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും 15000 രൂപ - പ്രവാസികൾക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും 15000 രൂപ - പ്രവാസികൾക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

മേയ് ഏഴിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക് മടങ്ങുന്നത് നാല് വിമാനങ്ങളിലായി 800 യാത്രക്കാരാണ്. യുഎഇയിലെ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ഓരോ വിമാനങ്ങള്‍ കൊച്ചിയിലും കോഴിക്കോടുമെത്തും. ഖത്തറിലെ ദോഹയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തും. നാല് വിമാനങ്ങളിലും 200 വീതം യാത്രക്കാരാണുണ്ടാവുക എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ 15000 രൂപയാണ്. ദോഹയിൽ നിന്ന് കൊച്ചിയിലേയ്ക്ക് 16000 രൂപ.

രണ്ടാം ദിവസമായ മേയ് എട്ടിന് ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒരു വിമാനമാണ് കേരളത്തിലേയ്ക്ക് വരുന്നത്. ടിക്കറ്റ് നിരക്ക് 17000 രൂപ. മേയ് ഏഴ് മുതൽ 13 വരെയാണ് പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 13000 മുതൽ 19000 വരെയാണ് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ. യുഎസ്സിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷവും യുകെയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 50,000വുമാണ്. സൗദി അറേബ്യയിലെ ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് സര്‍വീസ് ഉണ്ട്. സൗദിയിലെ പ്രവാസികളെ മേയ് ഏഴ്, 11, 13 തീയതികളിലായാണ് കേരളത്തിലെത്തിക്കുക.

വിദേശത്ത് നിന്ന് കേരളത്തിലേയ്ക്കുള്ള വിമാനങ്ങളും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ:

മേയ് 9

കുവൈറ്റ് - കൊച്ചി - 19000

മസ്‌കറ്റ് - കൊച്ചി - 14000

മേയ് 10

ദോഹ - തിരുവനന്തപുരം - 17000

ക്വാലലംപൂര്‍ - കൊച്ചി - 15000

മേയ് 11

ബഹ്‌റൈന്‍ - കോഴിക്കോട് - 16000

ദുബായ് - കൊച്ചി - 15000

മേയ് 12

ക്വാലലംപൂര്‍ - കൊച്ചി - 15000

മേയ് 13

കുവൈറ്റ് - കോഴിക്കോട് - 19000

<blockquote class="twitter-tweet"> <p lang="en" dir="ltr">Fares chargeable from stranded Indians for evacuation from different countries <a href="https://t.co/NrnnovZV52">pic.twitter.com/NrnnovZV52</a></p>— Bharti Jain (@bhartijainTOI) <a href="https://twitter.com/bhartijainTOI/status/1257637773772681216?ref_src=twsrc^tfw">May 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories