TopTop
Begin typing your search above and press return to search.

നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം

നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം

പ്രവാസികള്‍ക്കായി ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം. 2019 ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നോര്‍ക്കയുടെ ആഭിമുഖ്യത്തിലുള്ള സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നോര്‍ക്കയുടെ സേവനങ്ങള്‍ ആവശ്യപ്പെടുവാനും, പരാതികള്‍ റജിസ്റ്റര്‍ ചെയ്യുവാനും ഇതിലൂടെ സാധിക്കും. ഇതിനായി 24*7 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, പ്രവാസി മലയാളികള്‍ക്ക് 0091 8802012345 രാജ്യാന്തര ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് നോര്‍ക്കയുടെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ആരായുവാനും പരാതികള്‍ റജിസ്റ്റര്‍ ചെയ്യുവാനും കഴിയും.

ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് പ്രസ്തുത നമ്പരിലേയ്ക്ക് ഡയല്‍ ചെയ്തതിന് ശേഷം കാള്‍ ഡിസ്‌കണക്ട് ആവുകയും 30 സെക്കറ്റിനുളളില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ നിന്നും കോള്‍ തിരികെ ലഭിക്കുകയും ചെയ്യും. കോള്‍ സെന്റര്‍ സേവനം സൗജന്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 ലും സേവനം ലഭിക്കും. ജിസിസി ആരംഭിച്ച 2019 ഫെബ്രുവരി 15 മുതല്‍ ഇതുവരെ 33 വിദേശരാജ്യങ്ങളില്‍ നിന്ന് 1,77,685 കാളുകളും വെബ്‌സൈറ്റ് മുഖേന 37,255 ചാറ്റുകളും ലഭിച്ചിട്ടുണ്ട്. നാളിതുവരെ കോള്‍ സെന്ററിലേക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന 2,320 പരാതികളും ലഭിച്ചു.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് കോളുകള്‍ ഏറെയും വന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സേവനങ്ങളായ റിക്രൂട്ട്‌മെന്റ്, ഐഡി കാര്‍ഡ്, എന്‍ഡിപിആര്‍ഇഎം, അസ്റ്റസ്റ്റേഷന്‍, ആംബുലന്‍സ് സര്‍വീസ്, പരിശീലന പരിപാടികള്‍, സാന്ത്വന, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, ലോക കേരള സഭ, കുവൈത്ത് വീസാ സ്റ്റാമ്പിംഗ്, ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്, ഭൗതിക ശരീരം നാട്ടിലെത്തിക്കല്‍, പരാതികള്‍, കേരള പൊലീസ് എന്‍ആര്‍ഐ സെല്‍, പാസപോര്‍ട്ട,് വിവിധ അന്വേഷണങ്ങള്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്‍സ്, എംബസികളുടേയും കോണ്‍സിലേറ്റുകളുടേയും വിവരങ്ങള്‍, എന്‍ആര്‍ഐ കമ്മീഷന്‍, തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ സേവനം വഴി ആരായാം.


Next Story

Related Stories