TopTop

ഗള്‍ഫില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്നു; രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും 20 നും 44 വയസിനും ഇടയിലുള്ളവര്‍

ഗള്‍ഫില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്നു; രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും 20 നും 44 വയസിനും ഇടയിലുള്ളവര്‍

കൊറോണ വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യമായി ബാധിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. സൗദി അറേബ്യയില്‍ 133, ഖത്തര്‍,യു.എ.ഇ. 85, ബഹ്റൈന്‍ -27, ഒമാന്‍ 15, കുവൈത്ത് 4, ഖത്തര്‍-25 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. യുഎഇ. യില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ഇരുപതിനും 44 വയസ്സിനും ഇടയിലുള്ളവരാണ്. സൗദിയില്‍ 900, ഖത്തര്‍ 526, യു.എ.ഇ. 333, ബഹ്റൈന്‍ 226, കുവൈത്ത് 195. ഒമാന്‍ 99 എന്നിങ്ങനെയാണ് ഓരോരാജ്യത്തെയും ഇപ്പോഴത്തെ രോഗികള്‍. സൗദിയിലും യു.എ.ഇ.യിലും രണ്ട് പേര്‍വീതവും ബഹ്റൈനില്‍ നാല് പേരുമാണ് ഇതിനകം മരണപ്പെട്ടത്.

ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഒഴിച്ചുള്ള ദുബായിലെ എല്ലാ വ്യാപാരകേന്ദ്രങ്ങളും അടച്ചിടാന്‍ ദുബായ് ഇക്കോണമി നിര്‍ദേശിച്ചു.വന്‍ ഷോപ്പിങ് മാളുകളെല്ലാം പൂട്ടിയ അവസ്ഥയിലാണ്. സ്വകാര്യസ്ഥാപനങ്ങളിലെ എണ്‍പത് ശതമാനം ജീവനക്കാര്‍ നിര്‍ബന്ധമായും വീടുകളില്‍നിന്ന് ജോലി ചെയ്യുന്ന സംവിധാനവും നിലവില്‍വന്നു. ഏപ്രില്‍ എട്ട് വരെ ഈ വിലക്കുകള്‍ തുടരും. ആയുര്‍വേദ, ഹോമിയോപ്പതി, പ്രകൃതിചികിത്സ ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ താത്കാലികമായി നിര്‍ത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. അത്യാവശ്യമല്ലാത്തതും സൗന്ദര്യവര്‍ധനയ്ക്കായുമുള്ള ചികിത്സകള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.

സൗദി അറേബ്യയിലെ 13 പ്രവിശ്യകളിലെയും ജനങ്ങള്‍ അതത് സ്ഥലങ്ങളില്‍ത്തന്നെ കഴിയണമെന്നും താമസക്കാര്‍ മറ്റൊരു പ്രവിശ്യകളിലേക്കും പ്രവേശിക്കാന്‍ പാടില്ലെന്നുമുള്ള തീരുമാനം ഇന്ന് നിലവില്‍ വരും. വൈകുന്നേരം മൂന്നുമണി മുതല്‍ക്കാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ പ്രഖ്യാപിച്ച രാത്രികാല നിരോധനാജ്ഞയുടെ സമയപരിധി അവസാനിക്കുന്നതുവരെ ഈ വിലക്ക് തുടരും. മക്ക, മദീന, റിയാദ് നഗരങ്ങളില്‍ നിശാ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കര്‍ഫ്യൂ തുടങ്ങും ഒമാനില്‍ 15 പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗികള്‍ 99 ആയി.


Next Story

Related Stories