ദുബായ്-ഷാര്‍ജ റോഡില്‍ രാവിലെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വാഹനാപകടങ്ങളെ തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസപ്പെട്ടത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ് പൊലീസ് അറിയിപ്പ് നല്കി. ദുബായിലേക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ വര്‍ഖ എക്സിറ്റ് മുതലുള്ള ഭാഗത്ത് വെള്ളം കയറിയതിനാല്‍ ഗതാഗതക്കുരുക്കുണ്ടായി.ശൈഖ് സായിദ് റോഡില്‍ അല്‍ മഖ്തൂം റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടമുണ്ടായതിനാല് ഇതുവഴി യാത്ര ചെയ്യുന്നവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചും സോഷ്യല്‍ മീഡിയ വഴി ദുബായ് പൊലീസിന്റെ സന്ദേശമെത്തി.പ്രതികൂല കാലാവസ്ഥയില്‍ അതീവ ജാഗ്രതയോടെ വാഹനങ്ങള്‍ ഓടിക്കണമെന്നും അത്യാഹിതങ്ങളുണ്ടായാല്‍ വിവിധ ഹോട്ട് ലൈന്‍ നമ്ബറുകളിലൂടെ ഉടന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കണം. ദൂരക്കാഴ്ച ദുഷ്കരമാവുമെന്നതിനാല്‍ റോഡില്‍ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
أمطار دبي #المركز_الوطني_للأرصاد #أمطار_الخير #استمطار #تلقيح_السحب #هواة_الطقس #أصدقاء_المركز_الوطني_للأرصاد #عبيد_الشامسي pic.twitter.com/HYPG8uNDGJ
- المركز الوطني للأرصاد (@NCMS_media) January 14, 2020
أمطار دبي #المركز_الوطني_للأرصاد #أمطار_الخير #استمطار #تلقيح_السحب #هواة_الطقس #أصدقاء_المركز_الوطني_للأرصاد #عبيد_الشامسي pic.twitter.com/VyotHxLK9N
- المركز الوطني للأرصاد (@NCMS_media) January 14, 2020
A smooth traffic flow in #Dubai tonight with continued instability in the weather and sporadic rains in the city. #RTA Emergency Response Teams mobilized on ground to monitor the situation. pic.twitter.com/AlwTWS79QI
- RTA (@rta_dubai) January 14, 2020