TopTop
Begin typing your search above and press return to search.

യുഎഇയിൽ നിന്ന് നാട്ടിലെത്താൻ ഹർജി നൽകിയ ഗർഭിണിയുടെ ഭർത്താവ് ഷാർജയിൽ മരിച്ച നിലയിൽ

യുഎഇയിൽ നിന്ന് നാട്ടിലെത്താൻ ഹർജി നൽകിയ ഗർഭിണിയുടെ ഭർത്താവ് ഷാർജയിൽ മരിച്ച നിലയിൽ

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് പോകാൻ അടിയന്തരമായി അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയ യുവതിയുടെ ഭർത്താവ് ഷാർജയിൽ മരിച്ചു. കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് നിഥിൻ ചന്ദ്രൻ (29)നാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കളാണ് നിഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കമെണീക്കാത്തതിനെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഎഇയിലെ സാമൂഹികസേവന രംഗത്തെ സജീവ സാന്നിധ്യവും കേരളാ ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്‍റെ യുഎഇയിലെ കോ ഓർഡിനേറ്ററുമാണ്

സ്വകാര്യ കമ്പനിയിൽ എന്‍ജിനീയറായ നിഥിൻ. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തകരിലൊരാളുണ്. നേരത്തെ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയായിരുന്നു നിഥിനെന്നും സുഹൃത്തുക്കൾ പ്രതികരിച്ചതായാണ് റിപ്പോർട്ട്.

ഏഴ് മാസം ഗർഭിണിയാണെന്നും നാട്ടിലെത്താൻ അവസരം ഒരുക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ലോക്ക്ഡൗൺ കാലത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇൻകാസ് യൂത്ത് വിങ്ങിന്‍റെ നേതൃത്വത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ വലിയ വാർത്താ പ്രാധാന്യം ലഭിക്കുകയും സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെ വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലെത്താൻ ആവസരം ലഭിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories