TopTop
Begin typing your search above and press return to search.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മെയ് 31 വരെ നീട്ടിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍(ഡി.ജി.സി.എ). കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നത് കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 3498 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. കൊറോണ വൈറസിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍ ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി സമ്മത പ്രകാരം 'എയര്‍ ബബിള്‍' ക്രമീകരണത്തിലുമാണ് സര്‍വീസുകള്‍ നടക്കുന്നത്. ഡല്‍ഹിയിലെ കൊറോണ വൈറസിന്റെ അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിമാന സര്‍വീസുകള്‍ക്ക് ഈ ആഴ്ച ആദ്യം ഓസ്ട്രേലിയ വിലക്ക് പ്രഖ്യാപിച്ചിരുന്നു. കാനഡ, യുഎഇ, ബ്രിട്ടന്‍ എന്നി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്താനോ നിയന്ത്രിക്കാനോ ഉള്ള സമാനമായ നീക്കം നടത്തിയിരുന്നു.



Next Story

Related Stories