Top

മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈറ്റിലെത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ പിടിയില്‍

മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈറ്റിലെത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ പിടിയില്‍

കുവൈറ്റിലേക്ക് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് മുഖേന കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ പിടിയിലായി. കുവൈറ്റ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വെച്ച് വിരലടയാള പരിശോധനയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മറ്റൊരു ഇന്ത്യക്കാരന്റെ പാസ്‌പോര്‍ട്ട് വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പാസ്‌പോര്‍ട്ടിന് നാല് മാസം കൂടി കാലാവധിയുണ്ടായിരുന്നു. 250 ദിനാറിനാണ് ഉടമ പാസ്‌പോര്‍ട്ട് വിറ്റത്. പണം നല്‍കി പാസ്‌പോര്‍ട്ട് വാങ്ങിയയാള്‍ അതുമായി വിമാനത്താവളത്തിലെത്തി വിരടലടയാള പരിശോധന നടത്തിയപ്പോള്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ ഇന്ത്യയിലേക്കു തന്നെ നാടുകടത്തും.


Next Story

Related Stories