യുഎഇയിലെ ഇന്ത്യന്‍ പ്രവാസിക്ക് ഇതുപത് വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. 56 കാരനായ താനവേല് മത്തിയാസാഗന് 2000 ല്‍ ഒരു റിക്രൂട്ട്മെന്റ് ഏജന്റ് വഴി ജോലി വാഗ്ദാനം ചെയ്തതിന്റൈ അടിസ്ഥാനത്തിലാണ് യുഎഇയില്‍ എത്തിയത്. എന്നാല്‍ മത്തിയാസാഗന്റെ പാസ്പോര്‍ട്ടുമായി ഏജന്റ് മുങ്ങുകയായിരുന്നു. ഇന്ത്യയിലെ തന്റെ കുടുംബത്തെ പോറ്റാനായി മത്തിയാസാഗന് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തിരുന്ന സമയത്താണ് അനധികൃതമായി താമസിക്കുന്നു എന്ന കാരണത്താല്‍ പിടിക്കപ്പെടുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ അനധികൃതമായി താമസിച്ചതിന് ശിക്ഷയായി വിധിച്ച 750,000 ദിര്‍ഹം പിഴ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് മോചനം.
കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത് നാട്ടിലേക്ക് മടങ്ങുന്നതിന് തമിഴ്നാട് സ്വദേശിയായ മത്തിയാസാഗന് യുഎഇയിലെ രണ്ട് സാമൂഹിക പ്രവര്‍ത്തകരോട് സഹായം തേടി. എംപ്ലോയ്മെന്റ് വിസ എന്‍ട്രി പെര്‍മിറ്റും പാസ്പോര്‍ട്ടിന്റെ അവസാന പേജിന്റെ പകര്‍പ്പും മാത്രമാണ് ഇയാളുടെ കൈവശണ്ടായിരുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇന്ത്യയില്‍ നിന്ന് ഐഡന്റിറ്റി ക്ലിയറന്‍സ് നേടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു, കാരണം വീട്ടിലേക്കുള്ള രേഖകളില്‍ പിതാവിന്റെ പേരില്‍ പൊരുത്തക്കേടുണ്ടായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസി വഴി അടിയന്തര സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മത്തിയാസാഗനെ സഹായിച്ച എ കെ മഹാദേവനും ചന്ദ്ര പ്രകാശും പറഞ്ഞു. തെറ്റ് തിരുത്താനും രേഖകള്‍ കാണിക്കുന്നതിനുമായി തങ്ങള്‍ ഇന്ത്യന്‍ എംബസിയെയും മത്തിയാസാഗന്റെ ഗ്രാമത്തിലെ പ്രാദേശിക വകുപ്പുകളെയും സമീപിച്ചതായി ഇരുവരും പറഞ്ഞു.