Top

സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി ഗുരുതരാവസ്ഥയില്‍

സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി ഗുരുതരാവസ്ഥയില്‍

സൗദിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ഗുരുതര പരുക്കേറ്റു. സൗദി അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷരീഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശനിയാഴ്ച വൈകുന്നേരം അല്‍ഖോബാറില്‍ വെച്ചാണ് അപകടമുണ്ടായത്.

ഷരീഫ് റോഡ് മുറിച്ചുകടക്കുന്നതിനിടെ, സുഡാന്‍ പൗരന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലെത്തിയ ശേഷമേ തുടര്‍ചികിത്സ നല്‍കാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.


Next Story

Related Stories