TopTop
Begin typing your search above and press return to search.

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിര്‍ദേശം. എയര്‍ ഇന്ത്യയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. യുഎഇയുടെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെയും അനുമതിയ്ക്ക് പുറമെയാണിത്.

രാജ്യത്ത് കുടുങ്ങിയ പ്രവാസികളില്‍ തിരികെ പോകാനാഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. ജൂണ്‍ 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതിനായി പ്രത്യേക നിബന്ധനകളും പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ എടുക്കാവൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് യുഎഇ നല്‍കിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയിരുന്നു. എന്നാല്‍ വന്ദേ ഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് പോകുന്നതിന് ഡല്‍ഹിയിലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാന്‍ ആകുകയുള്ളൂവെന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യുഎഇ സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ അറിയിച്ചു.

യുഎഇ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ജൂണ്‍ 23ന് പുറത്തിറക്കിയ സുരക്ഷാ നിര്‍ദേശം അനുസരിച്ച് യാത്രക്കാരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനായി രാജ്യത്തെത്തുന്ന വിമാനങ്ങളില്‍ യുഎഇയിലെയോ മറ്റ് രാജ്യങ്ങളിലെയോ പൗരന്മാരെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇതിനിടെ ഇന്ത്യയില്‍ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എയര്‍ ഇന്ത്യ നടത്തുന്ന വന്ദേഭാരത് മിഷന് സമാനമായിട്ടാണ് എമിറേറ്റ്സിന്റെ ആവശ്യം


Next Story

Related Stories