ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാം. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് ഇക്കാര്യം വ്യത്തമാക്കിയത്. സന്ദർശക വിസയുൾപ്പെടെ ഇതിൽ പരിഗണിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കുന്നു. ഇന്നലെ രാത്രി കുറിച്ച ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയ്ക്ക് നിർബന്ധമാണ്.
താമസ വീസയുള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ ഏതെങ്കിലും തരത്തിലുള്ള സാധുവായ യുഎഇ വിസ കൈവശമുള്ള ഇന്ത്യക്കാർ. യുഎഇ പൗരന്മാർ. യുഎഇയിലേക്ക് പ്രവേശിക്കാൻ ഐസിഎ അംഗീകാരമുള്ള യുഎഇ റസിഡൻറ് പെർമിറ്റ് ഹോൾഡർമാർ (പ്രധാനമായും യുഎഇ റസിഡൻസ് പെർമിറ്റ് + ഐസിഎ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർ). എന്നിവർക്കും മടങ്ങാനാവുമെന്ന് വിമാനകമ്പനികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Very pleased to see the @MoCA_GoI notification this evening as per which both Indian & UAE airlines can now carry any Indian national holding any type of valid UAE visa from India to UAE! @IndembAbuDhabi @cgidubai @MoFAICUAE
— Amb Pavan Kapoor (@AmbKapoor) August 10, 2020
അതേസമയം, തിങ്കളാഴ്ച രാത്രി വരെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് വിവിധ കമ്പനികളിലെ എയർലൈൻ ഉദ്യോഗസ്ഥര് പറയുന്നു. അംബാസഡർ കപൂറിന്റെ ട്വീറ്റിന് പിന്നാലെ യുഎഇയിലേക്ക് പോകാമോ എന്ന് എയർ ഇന്ത്യ എക്സ്പ്രസിനോട് ചോദിച്ചുകൊണ്ട് രംഗത്തെത്തിയ വ്യക്തിയോട് ഔദ്യോഗിക നിർദേശം ലഭിച്ചില്ലെന്ന് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അപ്ഡേറ്റുകൾ ലഭിച്ചാലുടൻ അറിയിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
"ഇന്ത്യൻ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വളരെ സന്തോഷമുണ്ട്, അതിനനുസരിച്ച് ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സാധുവായ യുഎഇ വിസ കൈവശമുള്ള ഏത് ഇന്ത്യൻ പൗരനും ഇപ്പോൾ കൊണ്ടുപോകാൻ കഴിയും" എന്നായിരുന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറിന്റെ ട്വീറ്റ്.