കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഎഇയിൽ ഇന്ത്യാക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. റാസൽ ഖൈമയിൽ മൈനിങ് കമ്പനിയില്‍ ജീവനക്കാരനായ ബീഹാർ സ്വദേശി ബ്രിജ്കിഷോര്‍ ഗുപ്തയ്ക്കെതിരെയാണ് നടപടി.
ഇന്ത്യയിൽ മുസ്ലിംകള് കൊറോണ പരത്തുന്നവരാണെന്ന ഫെയ്സ്ബുക്കില്‍ കുറിപ്പിന്റെ പേരിലാണ് റാസല്‍ ഖൈമ ആസ്ഥാനമായുള്ള സ്റ്റെവിന്‍ റോക്ക് കമ്പനിയി നടപടി. നേരത്തെ ഡല്‍ഹി കലാപം ദൈവിക നീതിയാണെന്നും ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരില്‍ ദൂബായിൽ ജോലി നഷ്ടപ്പെടുന്ന മുന്നാമത്തെ ഇന്ത്യാക്കാരനാണ് ബ്രിജ്കിഷോര്‍ ഗുപ്ത.
ഗുപ്തയുടെ പോസ്റ്റുകളെക്കുറിച്ച് അന്വേഷിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് പോലും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.