TopTop
Begin typing your search above and press return to search.

ഗള്‍ഫില്‍ 19 പേര്‍ക്ക് കോവിഡ്-19; കുവൈറ്റിലും ബഹ്റൈനിലും അതീവ ജാഗ്രത

ഗള്‍ഫില്‍ 19 പേര്‍ക്ക് കോവിഡ്-19; കുവൈറ്റിലും ബഹ്റൈനിലും അതീവ ജാഗ്രത

കോവിഡ്-19 സ്ഥിരീകരിച്ചതോടെ കുവൈറ്റിലും ബഹ്റൈനിലും അതീവ ജാഗ്രത. മെഡിക്കല്‍ സംവിധാനങ്ങളെല്ലാം പൂര്‍ണമായി സജ്ജീകരിച്ച് രോഗപ്രതിരോധ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കയാണ് ഇരു രാജ്യങ്ങളും. കുവൈറ്റില്‍ മൂന്നുപേര്‍ക്കും ഒമാനില്‍ രണ്ടുപേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് സ്ഥിരികരിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. യുഎഇയില്‍മാത്രം 13 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

ഇറാനില്‍നിന്നു കുവൈത്തിലെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുപേരില്‍ ഒരാള്‍ 53 വയസ്സുള്ള കുവൈറ്റ് പൗരനാണ്. മറ്റൊരാള്‍ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരന്‍ സുഖം പ്രാപിക്കുന്നതുവരെ കുവൈറ്റില്‍ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ ഇതുവരെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

അതേസമയം ബഹ്റൈനില്‍ ഇറാനില്‍നിന്നെത്തിയ വ്യക്തിക്ക് കോവിഡ്-19 ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ ബഹ്റൈന്‍ പൗരനാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലീല്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.ഒമാനില്‍ രണ്ടു സ്വദേശിവനിതകളിലാണ് കോവിഡ്-19 കണ്ടെത്തിയത്. ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. കോവിഡ്-19 ബാധ സ്ഥിരീകരണത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ഇറാക്കില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ അവിടെ കുടുങ്ങിയ എണ്ണൂറിലേറെ കുവൈറ്റ് സ്വദേശികളെ ശനിയാഴ്ചയും ഞായറാഴചയുമായി 6 പ്രത്യേക വിമാനങ്ങളിലായി കുവൈറ്റില്‍ എത്തിച്ചിരുന്നു.


Next Story

Related Stories