TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വ്വീസ്; യാത്ര വിലക്ക് നേരിടുന്ന ഇന്ത്യക്കാര്‍ ചെയ്യേണ്ടത്

കുവൈറ്റില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വ്വീസ്; യാത്ര വിലക്ക് നേരിടുന്ന ഇന്ത്യക്കാര്‍ ചെയ്യേണ്ടത്

നാലു മാസത്തിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വ്വീസ് ആരംഭിക്കും. ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍ നിന്നാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടെര്‍മിനലുകള്‍ അണുവിമുക്തമാക്കി സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം കൊവിഡ് 19 മൂലം നിര്‍ത്തിവച്ച കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്ക് നേരിടുകയാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നു കുവൈറ്റിലേക്ക് എത്താമെന്നും അധികൃതര്‍ പറയുന്നു. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയാണ് ഇതിന് ചെയ്യേണ്ടത്.

ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാര്‍ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താല്‍ കുവൈത്തിലെത്താം. വിലക്ക് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കുള്ള രാജ്യത്ത് ഈയിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്ര സാധ്യമാകില്ല.

സര്‍വീസുകള്‍ ആരംഭിച്ചതോടെ വിമാനത്താവളത്തിനകത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തിനകത്ത് യാത്രക്കാരെ മാത്രമെ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളില്‍ മാത്രമാണ് ഇളവുള്ളത്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പ്രവേശിപ്പിക്കില്ല. പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈറ്റില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രക്കാര്‍ കുവൈറ്റ് മുസാഫിര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കുവൈത്തില്‍നിന്ന് തിരിച്ചുപോവുന്നവര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കില്ലെങ്കിലും അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് കയ്യില്‍ കരുതാം. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാകുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. ആദ്യഘട്ടത്തില്‍ ദിവസവും 100 വിമാന സര്‍വിസുകളാണ് ഉണ്ടാവുക.


Next Story

Related Stories