TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ 60 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കുന്നു; ശക്തമായ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി

കുവൈറ്റില്‍ 60 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കുന്നു; ശക്തമായ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി

കുവൈറ്റില്‍ 60 വയസ്സിന് മുകളിലുള്ളവരെ ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനത്തിന് ശേഷം ശക്തമായ നടപടികളുമായി മാന്‍ പവര്‍ അതോറിറ്റി. 60 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 68,318 പേരുടെ പട്ടികയാണ് അധികൃതര്‍ തയ്യാറാക്കിയത്. 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത വിദേശികളെയാണ് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ അനുമതി അഥവാ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 60 വയസും അതില്‍ കൂടുതലുമുള്ള വിദേശികളുടെ വിവര ശേഖരണവും പട്ടിക തയ്യാറാക്കലും ആരംഭിച്ചു. ഇത്തരത്തില്‍ രാജ്യത്ത് കഴിയുന്ന ആകെ വിദേശ തൊഴിലാളികളുടെ എണ്ണം 68,318 ആണെന്ന് മാന്‍ പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം 59.വയസ്സ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് ഇനി ഒരു വര്‍ഷത്തേക്ക് കൂടി മാത്രമേ പുതുക്കി നല്‍കുകയുള്ളൂ. രാജ്യത്ത് ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി.


Next Story

Related Stories