TopTop
Begin typing your search above and press return to search.

കൊവിഡ് 19 : യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി കുവൈറ്റ് റദ്ദാക്കി

കൊവിഡ് 19 : യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി കുവൈറ്റ് റദ്ദാക്കി

കൊവിഡ് 19 വൈറസ് ബാധ ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി ക്യാബിനറ്റ് യോഗം റദ്ദാക്കി. ഇന്ത്യയിലെ കുവൈറ്റ് എംബസ്സി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തിനെ തുടര്‍ന്നാണ് ക്യാബിനെറ്റ് തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈറ്റിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം പരിഗണിച്ചാണ് അടിയന്തിര ക്യാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടത്. കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് കൊറോണ വൈറസ് മുക്ത സാക്ഷ്യ പത്രം നിര്‍ബന്ധമാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കുവൈത്ത് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തിനു കത്തയച്ചിരുന്നു.

കുവൈറ്റ് എംബസി വൈദ്യ പരിശോധനക്ക് ചുമതലപ്പെടുത്തിയ 'ഗാംക' യുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ നിലവില്‍ തങ്ങള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണ് ഗാംക അധികൃതരില്‍ നിന്നും കുവൈറ്റ് എംബസി അധികൃതര്‍ക്ക് ലഭിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ട് കുവൈറ്റ് വിദേശ കാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു.


Next Story

Related Stories