TopTop
Begin typing your search above and press return to search.

വിദേശികൾക്ക് ക്വാട്ട നടപ്പാക്കുന്നു; 8 ലക്ഷം ഇന്ത്യക്കാര്‍ക്ക് കുവൈറ്റിൽനിന്നും മടങ്ങേണ്ടിവരും

വിദേശികൾക്ക് ക്വാട്ട നടപ്പാക്കുന്നു; 8 ലക്ഷം ഇന്ത്യക്കാര്‍ക്ക് കുവൈറ്റിൽനിന്നും മടങ്ങേണ്ടിവരും

രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾക്ക് ക്വാട്ടാ സമ്പ്രദായം നടപ്പിൽ വരുത്താൻ ഒരുങ്ങി കുവൈറ്റ്. സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശികളുടെ ജനസംഖ്യയും പരിമിതപ്പെടുത്തുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിയമ നിർമ്മാണം സംബന്ധിച്ച കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി.

നിലവിലെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലേറെ വിദേശികളാണ് രാജ്യത്തുള്ളത്. എന്നാൽ സ്വദേശികളായുള്ളത് 14.5 ലക്ഷത്തോളം പേർമാത്രമാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ വലിയൊരു വിഭാഗത്തിന് കുവൈറ്റിൽ നിന്നും മടങ്ങേണ്ടിവരും. ക്വാട്ടാ സംവിധാനം നിലവിൽ വന്നാൽ സ്വദേശി ജനസംഖ്യയുടെ 15 ശതമാനത്തോളം ഇന്ത്യക്കാർക്ക് മാത്രമേ രാജ്യത്ത് തുടരാൻ അവസരം ഉണ്ടാവു എന്ന് കുവൈറ്റ് ടൈംസിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ അവസ്ഥയുണ്ടായാൽ ഏകദേശം എട്ടുലക്ഷത്തോളം പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. കാരണം കുവൈറ്റിലെ വിദേശ ജനസംഖ്യയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യക്കാരാണ്, ഇതിൽ വലിയൊരു പങ്ക് മലയാളികളും. കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ സ്വദേശി ജനസംഖ്യക്ക് ഏറെക്കുറെ അനുപാതികമാണ് രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം.


Next Story

Related Stories