കുവൈറ്റില്‍ ഈ മാസം 10 മുതല്‍ 30 വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണി മുതലാണ് കര്‍ഫ്യൂ തുടങ്ങുക. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഗവണ്മെന്റിന്റെ തീരുമാനം കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 641 പുതിയ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായും ഇതുവരെ 7208 കേസുകള്‍ വന്നതായും കുവൈറ്റി ന്യൂസ് ഏജന്‍സി കെയുഎന്എയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് മൂലം 47 പേരാണ് മരിച്ചത്. പുതിയ കേസുകളില്‍ മൂന്നെണ്ണം യുകെയില്‍ നിന്ന് വന്നവരാണ്. 638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നിരിക്കുന്നത് എന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് പറഞ്ഞു. 2466 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.