TopTop
Begin typing your search above and press return to search.

കോവിഡ്-19: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കോവിഡ്-19: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈറ്റിലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ചു. നിലവില്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നും എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കുന്നു..വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്ന മുറക്ക് എംബസ്സിയുടെ വെബ്‌സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കുന്നതാണെന്നും ഇന്ത്യന്‍ എംബസ്സി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. http://indembkwt.com/ev-a/ ലിങ്ക് വഴി രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.


Next Story

Related Stories