കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനണണ്ഡങ്ങള് ലംഘിച്ച് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് സ്ഥലത്തു തന്നെ പിഴ ഈടാക്കാന്‍ അനുവദിക്കുന്ന ബില്‍ കുവൈറ്റ് സര്‍ക്കാര്‍ കൊണ്ടുവരുന്നു. നിലവില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരായ പ്രതിരോധ നടപടികള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതില്‍ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേര്‍ക്കാനാണ് തീരുമാനം. പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനത്തില്‍ അംഗീകൃത സംരക്ഷണമായി ഫെയ്സ് മാസ്ക് മാറിയിരിക്കുന്നു,അഹമ്മദ് അല്‍ മന്‍ഫൗഹി പറഞ്ഞു.മുഖംമൂടി ധരിക്കാത്തതിനെക്കുറിച്ചുള്ള മോണിറ്ററിംഗ് ഉപകരണങ്ങള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്ത സമിതി, മാസ്ക് ധരിക്കുന്നതില്‍ പരാജയപ്പെട്ടതിന് നേരിട്ടുള്ള പിഴ ചുമത്താന്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്ന കരട് നിയമം തയ്യാറാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്കി. നിലവില്‍ കുവൈറ്റ് നിയമമനുസരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ക്ക് മൂന്ന് മാസം വരെ തടവും പരമാവധി 5,000 ദിനാര്‍ വരെ പിഴയും ലഭിക്കും. കുറ്റവാളികളെ നിയമ കോടതിയിലേക്ക് റഫര്‍ ചെയ്യാതെ തന്നെ ഈ പിഴ ചുമത്താന്‍ കഴിയില്ല.