TopTop
Begin typing your search above and press return to search.

പ്രവാസികള്‍ ആശങ്കയില്‍; കുവൈറ്റില്‍ പ്രവേശന വിലക്ക് തുടരും

പ്രവാസികള്‍ ആശങ്കയില്‍; കുവൈറ്റില്‍ പ്രവേശന വിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ജൂണ്‍ വരെ തുടരാന്‍ സാധ്യത.നിലവില്‍ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ്.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈറ്റ് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈറ്റിലേക്ക് വരാന്‍ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാന്‍ ദുബൈ ഉള്‍പ്പെടെ ഇടങ്ങളില്‍ ക്വാറന്റീന് ശേഷമായിരുന്നു പ്രവാസികള്‍ എത്തിയിരുന്നത്.

പ്രവാസികളുടെ പ്രവേശനം പൂര്‍ണമായി വിലക്കിയതോടെ ഇത്തരം ഇടത്താവളങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി. ഇതില്‍ ഭൂരിഭാഗവും നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പൈട്ടന്ന് കുവൈറ്റിലേക്ക് എത്തേണ്ടതുള്ളവരും നിരവധിയാണ്. . അയേസമയം അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാത്തവര്‍ നിരവധിയാണ് . കമ്പനി നിര്‍ബന്ധിത അവധി നല്‍കിയിട്ടും നാട്ടില്‍ പോയാല്‍ തിരിച്ചു വരവ് മുടങ്ങുമോ എന്നതിനാലാണിത്.


Next Story

Related Stories