TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ ഓഗസ്റ്റ് മുതല്‍ വിമാനസര്‍വ്വീസ് ആരംഭിച്ചേക്കും

കുവൈറ്റില്‍ ഓഗസ്റ്റ് മുതല്‍ വിമാനസര്‍വ്വീസ് ആരംഭിച്ചേക്കും

കുവൈറ്റില്‍ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊമേഴ്‌സല്‍ വിമാനസര്‍വ്വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ പുനരാരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭയുടെ അനുമതി. 30 ശതമാനം സര്‍വ്വീസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. അതേസമയം കുവൈറ്റില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. 582 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 350 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 45,524 ആയി.

കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ച ആദ്യ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്. നിലവില്‍ സ്വന്തം പൗരന്മാരെ കൊണ്ടുപോകാന്‍ അതാത് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് കുവൈറ്റില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. അതിനിടെയാണ് കൊമേഴ്ഷ്യല്‍ വിമാനസര്‍വ്വീസ് പുനരാരംഭിക്കാന്‍ മന്ത്രി സഭ അനുമതി നല്‍കിയത്. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ സര്‍വ്വീസും തുടങ്ങും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇന്ത്യയിലേക്ക് സര്‍വ്വീസ് ആരംഭിക്കാനാകൂ. അനുമതി ലഭിച്ചാല്‍ അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് തിരിച്ച് വരാനാകും.


Next Story

Related Stories