TopTop
Begin typing your search above and press return to search.

കുവൈറ്റിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക് പുനപരിശോധിക്കും

കുവൈറ്റിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക് പുനപരിശോധിക്കും

കുവൈറ്റില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുനപരിശോധിക്കും. നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് അടുത്ത ആഴ്ച ഇന്ത്യ അടക്കം 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പുനപരിശോധിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക. വിലക്കുള്ള പട്ടികയില്‍ എപ്പോള്‍ വേണമെങ്കിലും പുതിയ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇപ്പോഴുള്ളവ ഒഴിവാക്കപ്പെടുകയോ ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും വാണിജ്യ വിമാന സര്‍വീസുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ മേധാവി താരിഖ് അല്‍ മുസ്‌റം പറഞ്ഞു. വീടുകളിലോ മറ്റിടങ്ങളിലോ ഉള്ള ക്വാറന്റീന്‍ സംബന്ധിച്ച കാര്യങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനം.

ഇന്ത്യ അടക്കം വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നിലവില്‍ നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് തടസമില്ല. എന്നാല്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനാ ഫലം നിര്‍ബന്ധമാണ്‌


Next Story

Related Stories