TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ എണ്ണ മേഖലയില്‍ വിദേശി നിയമനം നിര്‍ത്തലാക്കുമെന്ന് മന്ത്രി

കുവൈറ്റില്‍ എണ്ണ മേഖലയില്‍ വിദേശി നിയമനം നിര്‍ത്തലാക്കുമെന്ന് മന്ത്രി

കുവൈറ്റില്‍ എണ്ണ മേഖലയില്‍ വിദേശി നിയമനം നിര്‍ത്തലാക്കുമെന്ന് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദിലിനെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പെട്രോളിയം കമ്പനിയിലും മറ്റു അനുബന്ധ കമ്പനികളിലും 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ വിദേശികളെ നിയമിക്കില്ലെന്ന് പാര്‍ലമന്റ് സമിതി യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി വ്യക്തമാക്കിയത്.

പുതിയ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കേണ്ടി വരും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എണ്ണവില കുറഞ്ഞത് താല്‍ക്കാലികമാണെന്നും വില തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. എണ്ണവിലയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഇനി ഒരു പ്രവാസി ഭൂരിപക്ഷ രാഷ്ട്രമായിരിക്കാന്‍ കുവൈറ്റ് ആഗ്രഹിക്കുന്നില്ല. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിലയിലെ ഇടിവും ഗള്‍ഫ് സമ്പദ്വ്യവസ്ഥയക്ക് വെല്ലുവിളി ആകുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രവാസികളുടെ എണ്ണം ജനസംഖ്യയുടെ 30 ശതമാനമായി കുറയ്ക്കാന്‍ കുവൈറ്റ് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശിച്ചിരുന്നു. കുവൈറ്റിലെ 4.8 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ദശലക്ഷം വിദേശികളാണ്, ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഞങ്ങള്‍ക്ക് ഭാവിയില്‍ വെല്ലുവിളിയുണ്ട്, ''ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞു.


Next Story

Related Stories