TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ പുതിയ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് വിലക്കണമെന്ന് നിയമനിര്‍മ്മാണ സമിതി

കുവൈറ്റില്‍ പുതിയ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് വിലക്കണമെന്ന് നിയമനിര്‍മ്മാണ സമിതി

കുവൈറ്റില്‍ പുതിയ പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് വിലക്കുന്നതും രാജ്യത്തെ വിദേശ തൊഴിലാളികളുടെ താമസ കാലയളവ് പരിമിതപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ കൊണ്ടുവരാന്‍ നിയമനിര്‍മ്മാണ പാനലിന്റെ നിര്‍ദ്ദേശം. ഈയാഴ്ച സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ പാനല്‍ ഈ നിര്‍ദേശം നല്‍കുമെന്ന് നിയമസഭയുടെ മാനവ വിഭവശേഷി വികസന സമിതി തലവന്‍ എംപി ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു. പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിന്റെ ജനസംഖ്യാപരമായ ഘടനയിലെ 'അസന്തുലിതാവസ്ഥ' പരിഹരിക്കുന്നതിന് വിസ ട്രേഡിങ്ങിന്റെ സ്രോതസ്സുകള്‍ കുറക്കുക, പുതിയ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനം', പ്രവാസി സമൂഹങ്ങള്‍ക്ക് നല്‍കുന്ന ഇളവുകള്‍, രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കുള്ള താമസം പരിമിതപ്പെടുത്തല്‍ എന്നിവയാണ് നിര്‍ദ്ദേശം. പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് കഴിഞ്ഞ ആഴ്ച പറഞ്ഞതിനെ തുടര്‍ന്നാണ് ഖലീല്‍ അല്‍ സാലിഹിന്റെ നിര്‍ദ്ദേശം. നിലവില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഏകദേശം 25 ദശലക്ഷം കുറയ്‌ക്കേണ്ടതുണ്ട്.സര്‍ക്കാര്‍ തലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിന്‍വലിക്കണമെന്ന് എംപിമാര്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, കുവൈറ്റ് മുനിസിപ്പാലിറ്റി എല്ലാ പ്രവാസി ജീവനക്കാരെയും പിരിച്ചുവിട്ട് പകരം കുവൈറ്റ് പൗരന്‍മാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രവാസികളില്‍ നിന്ന് തൊഴില്‍ അപേക്ഷകള്‍ മരവിപ്പിക്കുക, പ്രക്രിയയിലുള്ള നിയമനങ്ങള്‍ റദ്ദാക്കുക, നിലവിലുള്ള ജീവനക്കാരുടെ കരാര്‍ പുതുക്കരുത് എന്നിവയും തീരുമാനിച്ചിരുന്നു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് 20 ലക്ഷത്തോളം പ്രവാസികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് എംപി സഫ അല്‍ ഹാഷെം കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories