കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് 50 ശതമാനം വിദേശികളെ കുവൈറ്റ് മുന്‍സിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അല്‍ ജാസിമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെറിയ പെരുന്നാളിന് ശേഷമാണ് വിദേശികളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നത്.കുവൈറ്റ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന 50 % വിദേശികളെ പിരിച്ച് വിടാനാണ് മന്ത്രിവലിദ് അല്‍ ജാസി ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചു.
എഞ്ചിനീയര്‍മാര്‍, നിയമവിദഗ്ദര്‍ , സെക്രട്ടറി പോസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കല്‍ നടപടി ആരംഭിക്കുക. നിലനിര്‍ത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ സമര്‍പ്പിക്കണം വിദേശികളെ മുന്‍സിപ്പാലിറ്റിയില്‍ നിയമിക്കുന്നതും നിര്‍ത്തി. സ്വദേശിവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.
അതിനിടെ 325 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1041 പേര്‍ക്ക് കുവൈത്തില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊ വിഡ് ബാധിച്ചവരുടെ ആകെ എണ്ണം 18609 ആയി. 5 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു.