ഇരുപത് ഭാഗ്യശാലികൾക്ക് ലുലു ഗ്രൂപ്പ് 75000 ദിർഹം വെച്ച് ഒരു വർഷത്തെ താമസ വാടക നൽകുന്നു. ഒപ്പം 750 ഭാഗ്യശാലികൾക്ക് 2000 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചർ നേടാനുള്ള അവസരവും. ലുലുവിൽ ആരംഭിച്ച 45 ദിവസം നീണ്ടുനിൽക്കുന്ന 'ലിവ് ഫോർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം. ലുലുവിൽ നിന്ന് 100 ദിർഹത്തിന് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് www.luluhypermarket.com ലൂടെ ഈ ഭാഗ്യനറുക്കിൽ രജിസ്റ്റർ ചെയ്യാം.
ഉപഭോക്താക്കളിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു. ലുലു എ.ഡി.സി.ബി, എമിറേറ്റ്സ് എൻ.ബി.ഡി. മാസ്റ്റർകാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണെന്നും എം.എ. അഷ്റഫ് അലി പറഞ്ഞു. നറുക്കെടുപ്പിന് പുറമെ ഡിപ്പാർട്മെന്റ് സ്റ്റോർ വിഭാഗങ്ങളിൽ വമ്പിച്ച വിലക്കുറവുമായി ഷോപ്പിങ് ഡീൽസ് എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്