മലയാളി യുവതിയെ യുഎസിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവ് കുത്തിക്കൊന്നു. സൗത്ത് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി മെറിന് ജോയിയാണ് കൊല്ലപ്പെട്ടത്. മെറിന്റെ ഭർത്താവ് വെളിയനാട് മണ്ണൂത്തറ നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യുവാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് നിലപാട്.
മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയതിരുന്ന സ്ഥലത്ത് കാത്ത് നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7: 30 ഓടൊയിരുന്നു സംഭവമെന്ന് കോറൽ സ്പ്രിംഗ്സ് പോലീസ് ഡെപ്യൂട്ടി ചീഫ് ബ്രാഡ് മക്കിയോൺ പറഞ്ഞു. സംഭവത്തിന് ശേഷം നെവിൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
ഇയാളെ പിന്നീട് പോലിസ് പിടികൂടി. ആത്മഹത്യ ശ്രമത്തിനിടെയാണ് ഒരു ഹോട്ടലിൽ നിന്ന് പോലീസ് പിടി കൂടിയത് . പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
രണ്ടുവർഷത്തോളമായി സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി നോക്കിവന്നിരുന്ന വ്യക്തിയായിരുന്നു മെറിൻ. എന്നാൽ മെറിന് ബുധനാഴ്ചയടെ ഇവിടെ സേവനം അവസാനിപ്പിക്കാനിരിക്കുകയായിരുന്നെന്നും ഇതിനിടയിലാണ് അക്രമമെന്ന് സിഇഒ ജേർഡ് സ്മിത്ത് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. മെറിന്റെ മരണത്തിൽ കുടുംബത്തിന് ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.