TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ വിസാ വിലക്ക്

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ വിസാ വിലക്ക്

ഒമാനില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസാ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.

സ്റ്റോറുകളിലെ മറ്റ് ചില തസ്തികകളും സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 2021 ജൂലൈ 20 മുതലാണ് കൊമേഴ്‌സ്യല്‍ മാളുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്. തീരുമാനം അംഗീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും സ്വദേശികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള തസ്തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ അനുമതിയുടെ കാലാവധി കഴിയുമ്പോള്‍ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.


Next Story

Related Stories