സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി ദുബായില്‍ മരിച്ച മുഹമ്മദ് യാസീന്‍(20) ന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതൃസഹോദരന് പൊലീസിനെ സമീപിച്ചു. കോഴിക്കോട് ബാലുശ്ശേരി വട്ടോളി ബസാര്‍ കുളത്തിന്റെ മീത്തല്‍ ഹൗസില്‍ നാസര്‍ താഴലെപുരയിലിന്റെ മകനാണ് മരിച്ച മുഹമ്മദ് യാസീന്‍.
കഴിഞ്ഞ മാര്‍ച്ചില്‍ പിതൃസഹോദരന് മുഹമ്മദ് ഇഖ്ബാലിന്റെ അരികിലെത്തിയ മുഹമ്മദ് യാസീന്‍ ഇന്നലെ വൈകുന്നേരത്തോടെ വര്‍ഖയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തുടര്‍ന്ന് കൂട്ടുകാരെല്ലാം ദെയ്റയില്‍ ഉല്ലാസ ബോട്ട് യാത്ര നടത്തുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ നാലിന് മുഹമ്ദ് യാസീന്‍ സുഖമില്ലെന്ന് പറഞ്ഞ് മുഹമ്മദ് ഇഖ്ബാലിന് ഫോണ്‍ കോള്‍ വരികയായിരുന്നു. ദെയ്റയിലെ കൂട്ടുകാരാണ് ഫോണ്‍ വിളിച്ചത്. അവിടെയെത്തിയപ്പോള്‍ കൂട്ടുകാരുടെ നായിഫിലെ താമസ സ്ഥലത്ത് മുഹമ്മദ് യാസീന്‍ തളര്‍ന്നുകിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസമുള്ള മുഹമ്മദ് യാസീനെ പിതാവ് നാസിര്‍ മകനെ പിതൃസഹോദരനായ മുഹമ്മദ് ഇഖാബാലിന്റെ അടുത്തേക്ക് അയക്കുകയായിരുന്നു. അല്ഖൂസില് സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം മുഹമ്മദ് യാസീന്‍ താമസ വീസ എടുക്കാനുള്ള നടപടികളില്‍ ആരംഭിക്കുകയും ചെയ്തു. 15 ദിവസം മുന്‍പാണ് വറഖയില്‍ ഒരു പാര്‍ട്ടിയുണ്ടെന്നു മുഹമ്മദ് ഇഖ്ബാലിനെ അറിയിച്ചത്. ഇന്നലെ വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചു. വൈകിട്ട് ഏഴിന് മുഹമ്മദ് ഇഖ്ബാലിന്റെ കൂട്ടുകാരന് മുഹമ്മദ് യാസീനെ വറഖയില്‍ കൊണ്ടുവിടുകയായിരുന്നു.
വറഖയില്‍ പാര്‍ട്ടി നടന്ന കെട്ടിടത്തിനരികില്‍ വിട്ട ശേഷം സുഹൃത്ത് മടങ്ങി. അതിനാല്‍, അവിടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും കൂടുതല്‍ വിവരം അറിയില്ല. ഇന്നലെ അര്‍ധരാത്രിയോടെ തങ്ങള്‍ ഉല്ലാസ ബോട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ മുഹമ്മദ് യാസീന്‍ തളര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ദെയ്റയിലെ കൂട്ടുകാര്‍ മുഹമ്മദ് ഇഖ്ബാലിനോട് പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. സംസാര ശേഷിയില്ലാതിരുന്ന മുഹമ്മദ് യാസീനെ ആശുപത്രിയിലെത്തിക്കാള്‍ ആരും തയ്യാറാലില്ലെന്നുമാണ് വിവരം. തുടര്‍ന്ന് മുഹമ്മദ് യാസിനെ സുഹൃത്തുക്കള്‍ ദെയ്റയിലെ മുറിയില്‍ എത്തിക്കുകയായിരുന്നു.