TopTop
Begin typing your search above and press return to search.

യുഎഇയിലെ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് മുക്തമായതായി ആരോഗ്യവകുപ്പ്

യുഎഇയിലെ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് മുക്തമായതായി ആരോഗ്യവകുപ്പ്

യഒഎഇയിലെ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് രോഗമുക്തമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികള്‍ കൊറോണ മുക്തമായതോടെ സാധാരണ രോഗികള്‍ക്ക് പരിശോധന സൗകര്യം ആരംഭിച്ചിരിതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാവിലെ 10 മുതല്‍ 12 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയുമാണു ചികിത്സ ലഭ്യമാകുക. കുറഞ്ഞത് ഒരു ഡസൻ ആശുപത്രികളെങ്കിലും കോവിഡ് മുക്തമായെന്നാണ് റിപ്പോർട്ട്.

ഏഴ് മെഡിക്ലിനിക് ആശുപത്രികളില്‍ ആറെണ്ണം കോവിഡ് മുക്തമായി. ദുബായ്, അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലുള്ള ആറ് ആശുപത്രികള്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ താമസിപ്പിച്ചിരുന്ന മിക്ക ഹോട്ടലുകളും ഒഴിവായതായും റിപോര്‍ട്ടുകള്‍ പറയുന്നു. ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് യു.എ.ഇ ഹോസ്പിറ്റാലിറ്റി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് രോഗവിമുക്തി പ്രാപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗബാധിതരുടെ എണ്ണവും കുറഞ്ഞു. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലായി. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളേറെയും സുഖപ്പെട്ടു. ദുബായ് ഹെല്‍ത്ത് അതോറിറ്റി സമഗ്രമായ പരിശോധനകളാണ് ദിവസവും നടത്തിവരുന്നത്. രോഗമുക്തരായവര്‍ക്ക് ഡി.എച്ച്.എ കോവിഡ് രഹിത സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്.


Next Story

Related Stories