TopTop
Begin typing your search above and press return to search.

ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ഒമാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്കും ജൂണ്‍ 20 മുതല്‍ നിര്‍ബന്ധമായും കൊവിഡ് 19 പരിശോധന നടത്തേണ്ടി വരുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരള സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിര്‍ബന്ധമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

കൊവിഡ് 19 പരിശോധന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ. എന്നാല്‍ വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്ന സാമൂഹിക സംഘടനകളും പ്രവര്‍ത്തകരും കൊവിഡ് 19 പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാര്‍ കൈവശം സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിരുന്നു. സൗദി ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിലാണ് പുതിയ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അറിയിപ്പുള്ളത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം വെക്കണമെന്നും എംബസി അറിയിപ്പില്‍ പറയുന്നു. അതേസമയം, കേരള സര്‍ക്കാര്‍ നിലപാട് ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നാടണയാനുള്ള വഴി അടയ്ക്കുന്നുവെന്നാണ് സാമൂഹിക സംഘടനകകളുടെ ആരോപണം.


Next Story

Related Stories