TopTop
Begin typing your search above and press return to search.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി യഎഇ

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി യഎഇ

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം തടവും 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണെന്നും പൊലീസ് അറിയിച്ചു. വ്യക്തികളെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത്, വ്യക്തികളുടെ സ്വകാര്യതകളില്‍ കടന്നുകയറുക എന്നിവ ഗുരുതര കുറ്റകൃത്യങ്ങളുടെ ഗണത്തില്‍പ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഒരാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിച്ചാല്‍ 2 വര്‍ഷം തടവോ പരമാവധി 20,000 ദിര്‍ഹം പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. ഈ വിവരങ്ങള്‍ അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ ശിക്ഷ കടുത്തതാകും. ദുരുദ്ദേശ്യത്തോടെയുള്ള ഏതു പ്രവൃത്തിയും കുറ്റമായി കണക്കാക്കും. ഒരാളെ പരിഹസിക്കുകയോ അഭിമാനക്ഷതമുണ്ടാക്കുകയോ ചെയ്യുന്ന ഏതു നടപടിക്കും 10,000 ദിര്‍ഹം വരെയാണു പിഴ.

യുഎഇ ഫെഡറല്‍ നിയമം 21ാം അനുച്ഛേദ പ്രകാരം ഒരു വ്യക്തിയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ചുരുങ്ങിയത് 6 മാസം തടവോ പരമാവധി 5 ലക്ഷം ദിര്‍ഹം പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. പണമിടപാട് വിഷയങ്ങളില്‍ പരിഹസിക്കുന്നതടക്കം ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുക, സംസാരം ഒളിച്ചിരുന്നു കേള്‍ക്കുക, ഇതു റെക്കോര്‍ഡ് ചെയ്യുക, കൈമാറുക, പരസ്യമാക്കുക എന്നിവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്.


Next Story

Related Stories