TopTop
Begin typing your search above and press return to search.

നോര്‍ക്ക് റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുനരാരംഭിക്കുന്നു

നോര്‍ക്ക് റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുനരാരംഭിക്കുന്നു

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റ് സേവനങ്ങളും ഈ മാസം 16 മുതല്‍ പുനരാരംഭിക്കും.പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്കമുള്ള സേവനങ്ങള്‍ നോര്‍ക്ക നിര്‍ത്തിവച്ചത്. നോര്‍ക്ക പുനരധിവാസ പദ്ധതി (NDPREM), സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ നിര്‍ത്തിവയ്ക്കുന്നതായി നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു.


Next Story

Related Stories