TopTop
Begin typing your search above and press return to search.

നാട്ടില്‍ തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് സഹായം വിതരണം ചെയ്തു, കൈമാറിയത് 25 കോടി രൂപ

നാട്ടില്‍ തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് സഹായം വിതരണം ചെയ്തു, കൈമാറിയത് 25 കോടി രൂപ

നാട്ടിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ കൈമാറിയത് 50000 പേർക്കെന്ന് നോർക്ക. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവർക്കായിരുന്നു സഹായ ധനം പ്രഖ്യാപിച്ചത്. ഇതിനായി 25 കോടി രൂപ ചെലവഴിച്ചതായും നോർക്ക വ്യക്തമാക്കി.

ധന സഹായത്തിന് ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. ബാക്കി അപേക്ഷകരിൽ അർഹരായവർക്ക് വൈകാതെ തുക കൈമാറും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് എന്നിവയിലൂടെ സഹായധനം വിതരണം ചെയ്യുന്നത്.

ജനുവരി ഒന്നിന് ശേഷം നാട്ടിൽ വരുകയും ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാരിന്റെ കൈതാങ്ങ്. തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ നിൽക്കുന്നവർക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ഈ അക്കൗണ്ടുകൾ ഇല്ലാത്തവർക്ക് ബന്ധുത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ചാൽ തുക ലഭ്യമാക്കുമെന്നും നേരത്തെ നോർക്ക വ്യക്തമാക്കിയിരുന്നു


Next Story

Related Stories