TopTop
Begin typing your search above and press return to search.

യു.കെയിൽ നഴ്സുമാർക്ക് വൻ അവസരമൊരുങ്ങുന്നു; അറിയേണ്ടതും ചെയ്യേണ്ടതും

യു.കെയിൽ നഴ്സുമാർക്ക് വൻ അവസരമൊരുങ്ങുന്നു; അറിയേണ്ടതും ചെയ്യേണ്ടതും

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.കെ.യിൽ‌ നഴ്‌സുമാര്‍ക്ക് വൻ തൊഴിലവസരം ഒരുങ്ങുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിനായി ഒഡെപെക് ഒരുക്കുന്ന പദ്ധയിയെ കുറിച്ച് കുടുതൽ അറിയാം.

യു.കെ. ഗവണ്‍മെന്റിന്റെ കീഴിലുള്ള ഹെൽത്ത് എഡ്യുക്കേഷന്‍ ഇംഗ്ലണ്ട് (HEE) എന്ന സ്ഥാപനം നടപ്പിലാക്കുന്ന ഗ്ലോബ് ലേണേഴ്‌സ് പ്രോഗ്രാം (GLP) എന്ന പദ്ധതി മുഖേനയാണ് ഒഡെപെക് യു.കെ.യിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. നഴ്‌സുമാര്‍ക്ക് യു.കെ.യിലെ നാഷണ ഹെല്‍ത്ത് സര്‍വ്വീസിന്റെ (NHS) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം അവരുടെ നിലവിലുള്ള കഴിവുകള്‍ വികസിപ്പിക്കാനും ആരോഗ്യരംഗത്തെ പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുന്നതിനും വൈദഗ്ധ്യം നേടുന്നതിനും അവസരമൊരുക്കുന്ന ഒരു പദ്ധതിയാണ് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം (GLP). സര്‍ക്കാര്‍ / സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഒരുപോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് ലീവ് അനുവദിക്കുന്നതിനായി കേരളസര്‍ക്കാര്‍ പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എന്താണ് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം?

നഴ്‌സുമാര്‍ക്ക് യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ (NHS) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം പുതിയ അറിവുകള്‍ നേടുന്നതിനും അവസരമൊരുക്കുന്ന മൂന്നുവര്‍ഷം കാലാവധിയുള്ള ഒരു സവിശേഷ പദ്ധതിയാണ് ഗ്ലോബ ലേണേഴ്‌സ് പ്രോഗ്രാം (GLP).

എന്തുകൊണ്ട് ഒഡെപെക് തെരഞ്ഞെടുക്കണം ?

റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യം. സൗഹാര്‍ദ്ദപരവും വിശ്വസനീയവും സമര്‍പ്പണബോധവും ഉള്ള റിക്രൂട്ട്‌മെന്റ് ടീം. സ്വകാര്യഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷണം. മുഴുവന്‍ സമയസേവന ലഭ്യത.

ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം. IELTS/OET/CBTപരീക്ഷാഫീസുകളും ട്രെയിനിംഗ് ഫീസുകളും തിരികെ ലഭിക്കുന്നു. NMC ആപ്ലിക്കേഷന്‍ ഫീസ് തിരികെ ലഭിക്കുന്നു. സൗജന്യ എയര്‍ ടിക്കറ്റ്. മൂന്നുമാസത്തെ സൗജന്യ താമസം. OSCE പരീക്ഷാഫീസും യാത്രാചെലവും തൊഴില്‍ ദാതാവ് തന്നെ വഹിക്കുന്നു.

പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതകള്‍

ബി.എസ്.സി. നഴ്‌സിംഗ് / ഡിപ്ലോമ ഇന്‍ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (ജി.എന്‍.എം). നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം

ഞാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലിയിൽ നിന്നും വിട്ടുനില്‍ക്കുകയാണ്. എനിക്ക് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാനാവുമോ?

നിങ്ങള്‍ ഒരു വര്‍ഷത്തിലും അധികമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കില്‍ ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം കൂടി നേടിയാല്‍ ഈ പദ്ധതിയി ചേരാവുന്നതാണ്.

പ്രായ-ലിംഗ പരിമിതികളുണ്ടോ?

ഇല്ല. നിങ്ങള്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരും യു.കെ.യില്‍ ജോലിചെയ്യുന്നതിനുള്ള സന്നദ്ധതയും ആരോഗ്യവും ഉള്ളവരുമാണെങ്കില്‍ നിങ്ങള്‍ ഈ പദ്ധതിയില്‍ പങ്കുചേരാവുന്നതാണ്.

ഇംഗ്ലീഷ് ഭാഷാപരീക്ഷായോഗ്യതകള്‍ ആവശ്യമുണ്ടോ?

ഉണ്ട്. യു.കെ.യിലെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഐ.ഇ.എല്‍.ടി.എസ് അഥവാ ഒ.ഇ.ടി. പരീക്ഷകളില്‍ താഴെ പറയുന്ന സ്‌കോറുകള്‍ നേടേണ്ടതുണ്ട്.

ഐ.ഇ.എ .ടി.എസ് (ഇന്റര്‍നാഷണ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം)

റൈറ്റിംഗ് : 6.5;

ലിസണിംഗ് / റീഡിംഗ് / സ്പീക്കിംഗ് : 7.0

ഓവറോള്‍ സ്‌കോര്‍: 7.0

ഒ.ഇ.ടി. (ഒക്ക്യുപേഷണ ഇംഗ്ലീഷ് ടെസ്റ്റ്)

റൈറ്റിംഗ് / ലിസണിംഗ് / റീഡിംഗ് / സ്പീക്കിംഗ് : ബി ഗ്രേഡ്

ഓവറോള്‍ സ്‌കോര്‍: ബി ഗ്രേഡ്

ഐ.ഇ.എള്‍.ടി.എസ് പരീക്ഷയിലെ ജനറല്‍, അക്കാഡമിക് വിഭാഗങ്ങളില്‍ ഏതാണ് ഈ പദ്ധതിയില്‍ ആവശ്യമുള്ളത്?

അക്കാഡമിക്. IDP യുടെ ഐ.ഇ.എ .ടി.എസ് പരീക്ഷ എഴുതാമോ?

എഴുതാം. IDP, British Council എന്നീ ടെസ്റ്റ് പ്രൊവൈഡര്‍മാരില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.

IELTS/ OET സ്‌കോര്‍ ക്ലബ്ബിംഗ് അനുവദനീയമാണോ?

അനുവദനീയമാണ്. താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് സിറ്റിംഗിലെ സ്‌കോറുകള്‍ തമ്മി ക്ലബ്ബ് ചെയ്യാവുന്നതാണ്.

രണ്ട് ടെസ്റ്റുകള്‍ക്കും ഇടയ്ക്കുള്ള ദൈര്‍ഘ്യം 6 മാസത്തില്‍ അധികമാവരുത്. ഒരു ടെസ്റ്റില്‍ നാലു മൊഡ്യൂളുകളും എഴുതിയിരിക്കണം.

IELTS നാലു മൊഡ്യൂളുകളിലും കുറഞ്ഞത് 6.5എങ്കിലും സ്‌കോര്‍ ഉണ്ടാവണം. കൂടാതെ രണ്ട് ടെസ്റ്റുകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ റൈറ്റിംഗില്‍ 6.5 ഉം മറ്റ് മൊഡ്യൂളുകള്‍ക്ക് 7.0 ഉം സ്‌കോര്‍ ഉണ്ടായിരിക്കണം.

OETയി നാലു മൊഡ്യൂളുകളിലും കുറഞ്ഞത് ഇ+ എങ്കിലും സ്‌കോര്‍ ഉണ്ടാവണം. കൂടാതെ രണ്ട് ടെസ്റ്റുകളും തമ്മി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മൊഡ്യൂളുകള്‍ക്കും ആഗ്രേഡ് ഉണ്ടായിരിക്കണം.

പദ്ധതിയില്‍ പങ്കെടുക്കുമ്പോള്‍ എന്തു ചെലവ് വരും? എല്ലാ ചെലവുകളും ഞാന്‍ തന്നെ വഹിക്കേണ്ടിവരുമോ?

ഈ പദ്ധതിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒഡെപെക് പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്. താഴെപറയുന്ന ചെലവുകള്‍ ഒഡെപെക് മുഖാന്തിരം യു.കെ.യിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് യു.കെ.യിലേക്കുള്ള യാത്രയ്ക്കു മുമ്പ് ഒഡെപെക് തന്നെ തിരിച്ചുനല്‍കുന്നതാണ്.

- IELTS/OET പരീക്ഷ ഫീസ്

- IELTS/OET ട്രെയിനിംഗ് ഫീസ്

- CBT പരീക്ഷ ഫീസ്

- NMC ആപ്ലിക്കേഷന്‍ ഫീസ്

താഴെപ്പറയുന്ന ചിലവുകള്‍ HEE അല്ലെങ്കി ചഒട വഹിക്കും

- വിസ, ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് (മൂന്നു വര്‍ഷം കൊണ്ട് നഴ്‌സിന്റെ സാലറിയി നിന്നും തിരിച്ചുപിടിക്കുന്ന വിധത്തി )

- സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് ചാര്‍ജ്

- എയര്‍ ടിക്കറ്റ്

- OSCE പരീക്ഷ ഫീസും അനുബന്ധയാത്രാ ചിലവും.

ഒഡെപെകിന് ഏതെങ്കിലും വിധത്തിലുള്ള റിക്രൂട്ട്‌മെന്റ്/സര്‍വീസ് ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ടോ?

ഇല്ല. ഈ പദ്ധതിയിൽ പങ്കെടുക്കുന്നവരിൽ നിന്നും യാതൊരു വിധത്തിലുള്ള റിക്രൂട്ട്‌മെന്റ് ചാര്‍ജും ഒഡെപെക് ഈടാക്കുന്നില്ല. കൂടാതെ IELTS/OET/CBT എന്നിവയ്ക്കുള്ള പരീക്ഷ ഫീസ്, ട്രെയിനിംഗ് ഫീസ് എന്നിവയും ചങഇ യുടെ ആപ്ലിക്കേഷന്‍ ഫീസും ഉദ്യോഗാര്‍ത്ഥിക്ക് തിരികെ ന കുകയും ചെയ്യുന്നു.

എങ്ങിനെയാണ് ഈ പ്രോഗ്രാമിന് അപേക്ഷിക്കേണ്ടത് ?

ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിനുശേഷം സ്വന്തം പ്രൊഫൈലി കയറി ഏഘജ പ്രോഗ്രാമിനുള്ള സമ്മതം രേഖപ്പെടുത്തണം. ഒഡെപെകിന്റെ ജീവനക്കാര്‍ നിങ്ങളെ മെയി മുഖേന കൂടുത വിവരങ്ങള്‍ അറിയിക്കുന്നതാണ്. കൂടാതെ glp@odepc.in എന്ന ഈ-മെയിലിലേക്ക് നേരിട്ടും അപേക്ഷ അയയ്ക്കാവുന്നതാണ്.

പ്രോഗ്രാം മുഖേനയുള്ള സാലറി പാക്കേജ് എങ്ങിനെയാണ്?

ചഒട രാജ്യവ്യാപകമായി അംഗീകരിച്ച 'ബാന്‍ഡ്' എന്നറിയപ്പെടുന്ന സാലറിപാക്കേജുകളാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ന കിവരുന്നത്. ചങഇ രജിസ്ട്രഷന്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ ബാന്‍ഡ് 3 സാലറിയിലായിരിക്കും ജോലിയി പ്രവേശിക്കുന്നത്. ഛടഇഋ പരീക്ഷ പാസായി ചങഇ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന അവസരത്തി നിങ്ങള്‍ക്ക് ബാന്‍ഡ് 5 സാലറിയായിരിക്കും ലഭിക്കുന്നത്. NHSന്റെ സാലറിപാക്കേജുകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് താഴെപ്പറയുന്ന ലിങ്ക് പരിശോദിക്കുക.

https://www.nhsemployers.org/your-workforce/pay-and-reward/agenda-for-change/pay-scales/annual

എന്റെ ഇന്റര്‍വ്വ്യു എങ്ങിനെയായിരിക്കും?

സ്‌കൈപ് മുതലായ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മാധ്യമങ്ങളിലൂടെയാണ് മിക്കവാറും ഇന്റര്‍വ്വ്യൂകള്‍ സംഘടിപ്പിക്കുന്നത്. ആരായിരിക്കും എന്നെ ഇന്റര്‍വ്വ്യു ചെയ്യുന്നത്? അതാത് NHS ട്രസ്റ്റുകളുടെ റിക്രൂട്ട്‌മെന്റ് മേധാവിയും ഒരു സീനിയര്‍ നഴ്‌സും അടങ്ങുന്ന ഇന്റര്‍വ്വ്യൂ പാന ആയിരിക്കും നിങ്ങളെ ഇന്റര്‍വ്വ്യൂ ചെയ്യുന്നത്. ഏത് ട്രസ്റ്റ് ആണ് എന്നത് ഇന്റര്‍വ്വ്യൂവിന് മുന്‍പേതന്നെ നിങ്ങളെ അറിയിച്ചിരിക്കും.

NMC രജിസ്‌ട്രേഷന്റെ ഭാഗമായി ഞാന്‍ ഏതെങ്കിലും പരീക്ഷകള്‍ ജയിക്കേണ്ടതുണ്ടോ?

NMC രജിസ്‌ട്രേഷന്റെ ഭാഗമായി രണ്ട് പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ട്. CBT അഥവാ Test of Competence (Part I) ഇത് NMC രജിസ്‌ട്രേഷന്റെ തുടക്കത്തി അവരവരുടെ ഹോം കണ്‍ട്രിയിലാണ് എഴുതുന്നത്. രണ്ട് ചാന്‍സുകളാണ് ഈ പരീക്ഷയ്ക്കുള്ളത്. രണ്ടിലും പരാജയപ്പെട്ടാ ആറ്മാസത്തിന് ശേഷമേ വീണ്ടും എഴുതാനാകു.

Objective Structured Clinical Examination (OSCE) എന്ന രണ്ടാമത്തെ പരീക്ഷ യു.കെ.യി മാത്രമേ എഴുതാനാകൂ. ആദ്യ പരീക്ഷയ്ക്കുള്ള ഫീസും യാത്രാചെലവും നിങ്ങളെ തെരഞ്ഞെടുത്ത NHS ട്രസ്റ്റ് തന്നെ വഹിക്കും. പരീക്ഷയ്ക്കുള്ള പരിശീലനവും ട്രസ്റ്റ് തന്നെ നല്‍കുന്നതായിരിക്കും. ആദ്യശ്രമത്തി പരാജയപ്പെട്ടാ രണ്ടും മൂന്നും ശ്രമങ്ങള്‍ക്കുള്ള പരീക്ഷഫീസ് ട്രസ്റ്റ് നല്‍കുമെങ്കിലും അത് നിങ്ങളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കുന്നതായിരിക്കും. ഈ പരീക്ഷയി വിജയിച്ചാ മാത്രമേ നിങ്ങള്‍ക്ക് NMC- സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. മൂന്ന് തവണയും പരാജയപ്പെട്ടാല്‍ സ്വന്തം ചെലവില്‍ നിങ്ങള്‍ക്ക് തിരികെ പോരേണ്ടി വരും.

CBT പരീക്ഷയ്ക്ക് എനിക്ക് എന്തെങ്കിലും പരിശീലനം ലഭിക്കുമോ?

GLP പ്രോഗ്രാമിന്റെ ഭാഗമായി ഇആഠ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനായി പ്രത്യേക ട്രെയിനിംഗ് ബുക്‌ലെറ്റും ഓണ്‍ലൈന്‍ ഇ-ലേണിംഗ് കോഴ്‌സും ന കിവരുന്നു. ഇതു കൂടാതെ CBT പരിശിലനത്തിനായി ODEPC പ്രത്യേകം സ്റ്റഡി മെറ്റീരിയ സ്‌കില്‍ നല്‍കിവരുന്നുണ്ട്.

OSCE പരീക്ഷയ്ക്ക് എനിക്ക് എന്തെങ്കിലും പരിശീലനം ലഭിക്കുമോ?

GLP യുടെ ഭാഗമായി OSCE പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനായി പ്രത്യേക ട്രെയിനിംഗ് ന കിവരുന്നു. NHS ട്രസ്റ്റ് നിങ്ങള്‍ക്കായി നിയോഗിക്കുന്ന ഒരു ക്ലിനിക്ക ഇന്‍സ്ട്രക്ടര്‍ OSCE പരീക്ഷയ്ക്കായി നിങ്ങളെ പരിശീലിപ്പിക്കും. GLP പദ്ധതിയി 100% വിജയമാണ് OSCEപരീക്ഷയി കണ്ടുവരുന്നത്.

OSCE പരീക്ഷയ്ക്ക് പരാജയപ്പെടുകയാണെങ്കി തിരികെ വരുന്നതിനുള്ള എയര്‍ടിക്കറ്റ് ചാര്‍ജ് ആരായിരിക്കും വഹിക്കുന്നത് ?

OSCE പരീക്ഷയ്ക്ക് 3 ചാന്‍സുകള്‍ ലഭിക്കും. ഒന്നാമത്തെ ചാന്‍സിന്റെ ഫീസ് NHS ട്രസ്റ്റ് തന്നെ നല്‍കും. 2 ഉം 3 ഉം ചാന്‍സുകളുടെ ഫീസ് NHS ട്രസ്റ്റ് നല്‍കുമെങ്കിലും മാസംതോറും നിങ്ങളുടെ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കും. OSCE പരീക്ഷയി 100% വിജയമാണ് കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ OSCE പരീക്ഷയി പരാജയപ്പെടുകയാണെങ്കില്‍ 2 ഉം 3 ഉം ചാന്‍സുകളുടെ ഫീസ് തിരികെ നല്‍കേണ്ടിവരും. കൂടാതെ തിരിച്ചുവരാനുള്ള എയര്‍ടിക്കറ്റും സ്വയം വഹിക്കേണ്ടി വരും.

കുടുംബത്തെകൂടി യു.കെ.യിലേക്ക് കൊണ്ടുപോകാനാകുമോ ?

കൊണ്ടുപോകാം. ഭാര്യ/ഭര്‍ത്താവ് അഥവാ ജീവിതപങ്കാളി, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ കൂടെ കൊണ്ടുപോകാവുന്നതാണ്.

ഭാര്യ/ഭര്‍ത്താവിന് യു.കെ.യില്‍ ജോലി ചെയ്യാനാകുമോ ?

ചെയ്യാം. പക്ഷേ അതിനുമുമ്പ് അവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ലഭിച്ചിരിക്കണം. അതിനായി https://www.gov.uk/apply-national-insurance-number എന്ന ലിങ്കുമുഖേന അപേക്ഷിക്കാവുന്നതാണ്.

പ്രൊഫഷണ രജിസ്‌ട്രേഷന്‍ ആവശ്യമായ മേഖലകളിലുള്ളവര്‍ അതാത് രജിസ്‌ട്രേഷന്‍ നേടേണ്ടിവരും.

കുട്ടികളുടെ വിദ്യാഭ്യാസചെലവുകള്‍ ആരാണ് വഹിക്കുന്നത് ?

യു.കെ.യില്‍ കുട്ടികള്‍ക്ക് പ്രൈമറി/സെക്കണ്ടറി തലങ്ങളിലെ വിദ്യാഭ്യാസം സൗജന്യമാണ്.

എന്റെ പങ്കാളിയുടേയും കുട്ടികളുടെയും എയര്‍ടിക്കറ്റ് ചാര്‍ജുകള്‍ ആരായിരിക്കും വഹിക്കുന്നത് ?

പങ്കാളിയുടേയും കുട്ടികളുടെയും എയര്‍ടിക്കറ്റ് ചാര്‍ജുകള്‍ നിങ്ങള്‍ തന്നെ വഹിക്കേണ്ടി വരും. ആയതിനാല്‍ NMC രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നതായിരിക്കും കൂടുത അഭികാമ്യം.

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറാന്‍ സാധിക്കുമോ?

GLP യുടെ കാലാവധിയായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറുകയാണെങ്കി NHS ട്രസ്റ്റ് നിങ്ങള്‍ക്കുവേണ്ടി ചിലവഴിച്ച തുക നിങ്ങള്‍ തിരികെ നല്‍കേണ്ടിവരും. അത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ഹോസ്പിറ്റലിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്‌മെന്റുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.


Next Story

Related Stories