TopTop
Begin typing your search above and press return to search.

വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ നായ്ക്കളും

വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ നായ്ക്കളും

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കിടയില്‍ നിന്ന് കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസ് നായ്ക്കളും. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് നായ്ക്കളെ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥം കെ 9 നായ്ക്കളെ വിമാനത്താവളങ്ങളില്‍ എത്തിച്ച് പരിശോധന നടത്തിയതായും അത് വിജയകരമായിരുന്നുവെന്ന് സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ലെഫ്. കേണല്‍ ഡോ.അഹ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. കോവിഡ് രോഗമുള്ളയാളുടെ സാംപിളുകളാണ് നായകള്‍ക്ക് പരീക്ഷണത്തിനായി നല്‍കിയത്. പരിശീലനം ലഭിച്ച നായകള്‍ ഉടന്‍തന്നെ രോഗികളെ കണ്ടെത്തിയെന്നും ഇവ 92 ശതമാനവും കൃത്യമായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.

കടല്‍, വായു, കര തുറമുഖങ്ങള്‍ സുരക്ഷിതമാക്കാന്‍ കെ 9 നായ്ക്കളെ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യൂണിറ്റില്‍ 80 നായ്ക്കളും 32 പരിശീലകരും ഉണ്ട്. കാണാതായ ആളുകള്‍, മയക്കുമരുന്ന്, ഒളിച്ചോടിയവര്‍, സ്‌ഫോടകവസ്തുക്കള്‍, മോഷ്ടിച്ച വസ്തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ തിരയുന്നതിനും ഇവ സഹായിക്കും.

കോവിഡ് -19 കേസുകള്‍ കണ്ടെത്തുന്നതിന് വിമാനത്താവളങ്ങളില്‍ സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിക്കുന്നുമെന്ന് യുഎഇ പറഞ്ഞതിന് രണ്ട് മാസത്തിന് ശേഷമാണ് ഷാര്‍ജയുടെ പ്രഖ്യാപനം. ഈ രീതി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ കണക്കാക്കപ്പെടുന്നുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളില്‍ ഇത് ഗവേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Next Story

Related Stories