TopTop
Begin typing your search above and press return to search.

ഒമാനിൽ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന; 120 കമ്പനികള്‍ പിരിച്ചുവിട്ടത് ആറായിരത്തിലധികം പേരെ

ഒമാനിൽ  തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന; 120 കമ്പനികള്‍ പിരിച്ചുവിട്ടത് ആറായിരത്തിലധികം പേരെ

ഒമാനില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചതുമാണ് തൊഴില്‍ നഷ്ടത്തിന് കാരണം.ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികള്‍ക്കാണ് കഴിഞ്ഞവര്‍ഷം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. 120 കമ്പനികളില്‍ നിന്നാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്.

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് 1971 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. തൊഴിലാളികളെ പിന്തുണച്ച് 34 നിയമ നോട്ടീസുകള്‍ തയാറാക്കിയതായും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 70000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന 300ലധികം കമ്പനികള്‍ ഒമാനികളെ പിരിച്ചുവിടുന്നതിനും വേതനം കുറക്കുന്നതിനുമുള്ള അനുമതിക്കായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചതായി റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 14 ശതമാനത്തിന്റെ കുറവാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായത്. സ്വകാര്യ മേഖലയില്‍ 11.48 ലക്ഷം വിദേശികളാണ് ഇപ്പോള്‍ തൊഴിലെടുക്കുന്നത്.സുല്‍ത്താന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയ സാമ്പത്തിക ഉത്തേജന പാക്കേജ് സമ്പദ്ഘടനയില്‍ ഉണര്‍വിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും ബിസിനസുകാരും.


Next Story

Related Stories