TopTop
Begin typing your search above and press return to search.

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷം; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍

ഒമാനില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സുപ്രിം കമ്മറ്റി. മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇതിനകം ഒമാനില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 48,997ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചത്. ജനങ്ങളുടെ ശ്രദ്ധയില്ലാത്ത പെരുമാറ്റമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മൊഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസൈനി വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ മാത്രം 104 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്.

സ്വദേശികള്‍ക്കിടയിലാണ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്നതെന്നും അല്‍ ഹൊൈനി പറഞ്ഞു. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് 1268 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമാനില്‍ ഇതിനകം 224 പേരാണ് കൊവിഡ് മൂലം മരിച്ചത്.


Next Story

Related Stories